വേങ്ങര ഗാന്ധിക്കുന്ന് ഇനി പലിശമുക്ത ഗ്രാമം

വേങ്ങര: പലിശയിലധിഷ്ഠിതമായ സകല വ്യവഹാരങ്ങള്‍ക്കും ഇനി ഗാന്ധിക്കുന്നില്‍ വിട. പലിശക്കെടുതിയില്‍ കുടുങ്ങിയ സാധാരണക്കാരെ കടബാധ്യതയില്‍നിന്ന് രക്ഷപ്പെടുത്താനും ജീവിതത്തിലെ അടിസ്ഥാനാവശ്യ പൂര്‍ത്തീകരണത്തിന് പലിശയില്ലാതെ വായ്പകള്‍ ലഭ്യമാക്കാനുള്ള സംവിധാനമൊരുക്കി പലിശക്കെതിരെ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് ഗാന്ധിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ‘ഗിഫ്റ്റ്’ സാംസ്കാരിക കേന്ദ്രം. മൈക്രോ ഫിനാന്‍സ് സംവിധാനത്തിലൂടെ സാമ്പത്തികാവശ്യങ്ങള്‍ പരിഹരിക്കുന്നതിന് ശാസ്ത്രീയമായി തയാറാക്കിയ ‘പലിശമുക്ത ഗ്രാമം’ പദ്ധതി പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ പി. മുജീബ്റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. മുതലാളിത്ത വ്യവസ്ഥിതിയുടെ അടിസ്ഥാന ഘടകമായ പലിശക്കെതിരെയുള്ള ചെറുത്തുനില്‍പ്പ് സാധ്യമാവണമെങ്കില്‍ മുതലാളിത്തത്തോട് യുദ്ധം പ്രഖ്യാപിക്കാനും ഉപഭോഗതൃഷ്ണ വെടിയാനും തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗാന്ധിക്കുന്നില്‍ നടന്ന പരിപാടി വേങ്ങര പഞ്ചായത്തംഗം നസീമ തച്ചരുപടിക്കല്‍ ഉദ്ഘാടനം ചെയ്തു. ഇ.പി. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. സാജിദ് പറപ്പൂര്‍, ടി.കെ. അബ്ദുല്‍ മജീദ്, ടി.കെ. കുഞ്ഞാപ്പു, യാസര്‍ പൂവില്‍ എന്നിവര്‍ സംസാരിച്ചു. ഗിഫ്റ്റ് ചെയര്‍മാന്‍ ടി.ടി. നൂറുദ്ദീന്‍ സ്വാഗതവും ടി.പി. അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.