മഞ്ചേരി: ഏറെ കൊട്ടിഘോഷിച്ച് പ്രവര്‍ത്തനം തുടങ്ങിയ മഞ്ചേരി എഫ്.എം ആകാശവാണി നിലയത്തിന് ജനുവരി 28ന് പത്ത് വയസ്സ് തികയുന്നു. ന്യൂനപക്ഷവിഭാഗത്തില്‍ പെട്ടവര്‍ ഏറെ അധിവസിക്കുന്ന മലപ്പുറം ജില്ലയില്‍ അവരുടെ സര്‍വതോന്മുഖമായ ഉന്നമനം ലക്ഷ്യംവെച്ച് ആരംഭിച്ച നിലയം ഇപ്പോഴും തുടങ്ങിയേടത്തുതന്നെ നില്‍ക്കുകയാണ്. പ്രക്ഷേപണത്തിന്‍െറ സമയദൈര്‍ഘ്യത്തിലോ പരിപാടികളുടെ വൈവിധ്യത്തിലോ ഒന്നും പുരോഗതിയുണ്ടായില്ല. ഇടക്കാലത്ത് നിലയത്തിലുണ്ടായിരുന്ന ചില പ്രോഗ്രാം എക്സിക്യൂട്ടിവുമാരുടെയും ട്രാന്‍സ്മിഷന്‍ എക്സിക്യൂട്ടിവുമാരുടെയും സര്‍ഗാത്മക കഴിവുകള്‍ ഉപയോഗപ്പെടുത്തി വന്നിരുന്നു. എന്നാല്‍, ഇടക്കുള്ള സ്ഥലം മാറ്റങ്ങളോടെ തുടങ്ങിവെച്ച പരിപാടികളും നിലച്ചുപോകുന്നു. മലബാറിന്‍െറ ‘മൊഞ്ചും മൊഴിയും’ ഒരുദാഹരണം മാത്രം. ആധുനിക സൗകര്യങ്ങളുള്ള റെക്കോഡിങ് സംവിധാനമുണ്ടായിട്ടും സ്വന്തമായി നാടകങ്ങളും മറ്റും ഒരുക്കുന്നതും ഇല്ലാതായി. ജി. ഹിരണ്‍ എഴുതി സംവിധാനം ചെയ്ത മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ജീവിതകഥ മാത്രമാണ് ഒരു നാടകമായി ഈ നിലയത്തില്‍നിന്ന് അവതരിപ്പിച്ചിട്ടുള്ളത്. ഒരുവര്‍ഷം മുമ്പാണ് നിലയത്തിന് സ്വതന്ത്രപദവി ലഭിച്ചത്. എന്നാല്‍, സ്വന്തമായി ബജറ്റില്ല. അതിന് കോഴിക്കോട് ആകാശവാണിയെ തന്നെ ആശ്രയിക്കണം. രണ്ട് പ്രോഗ്രാം എക്സിക്യൂട്ടിവുകളും അഞ്ച് എന്‍ജിനീയര്‍മാരും 25 അവതാരകരും മൂന്ന് താല്‍ക്കാലിക ജീവനക്കാരും മാത്രമാണ് ഇപ്പോഴുള്ളത്. സമയം വര്‍ധിപ്പിക്കണമെങ്കില്‍ എന്‍ജിനീയര്‍മാരുടെ എണ്ണവും കൂട്ടണം. പുതിയ നിയമനവും നടക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.