തിരുനാവായ: രണ്ടര നൂറ്റാണ്ടിനുശേഷം തിരുനാവായയില്‍ 26ന് നടക്കുന്ന ഭാരതപ്പുഴയുടെ ഉത്സവത്തിന് നിളാഷ്ട്രക രചനയോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. മഹാകവി അക്കിത്തം അധ്യക്ഷനായ നിളാ വിചാരവേദിയുടെയും ഓറല്‍ ഹിസ്റ്ററി റിസര്‍ച് ഫൗണ്ടേഷന്‍െറയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍. മാമാങ്ക മഹോത്സവത്തിന്‍െറ അടിസ്ഥാന തത്വം ഭാരതപ്പുഴയുടെ ഉത്സവമാണെന്നും മാമാങ്കത്തെക്കുറിച്ച് കോഴിക്കോട് സാമൂതിരി ബ്രിട്ടീഷ് ഭരണകൂടത്തിന് നല്‍കിയ വിവരണത്തില്‍ ഈ വസ്തുതകള്‍ പറയുകയും ഭാരതപ്പുഴ ഉത്സവം നടത്താനാണ് തങ്ങള്‍ തിരുനാവായയില്‍ എത്തിച്ചേരാറുള്ളതെന്നും വ്യക്തമാക്കുകയും ചെയ്തിട്ടുള്ളതായി നിളാ വിചാരവേദി ജനറല്‍ സെക്രട്ടറി വിപിന്‍ കുടിയേടത്തും ഓറല്‍ ഹിസ്റ്ററി റിസര്‍ച് ഫൗണ്ടേഷന്‍ ഡയറക്ടര്‍ തിരൂര്‍ ദിനേശും പറഞ്ഞു. 1966ലാണ് ഒടുവിലത്തെ മാമാങ്കം നടന്നത്. ഭാരതപ്പുഴയെ ആസ്പദമാക്കി കൊണ്ടോട്ടിയിലെ രമേശ് നമ്പീശനാണ് നിളാഷ്ട്രകം രചിച്ചിട്ടുള്ളത്. സംസ്കൃതത്തില്‍ രചിച്ച നിളാഷ്ട്രകം ആലപിച്ചാണ് 26ന് വൈകീട്ട് അഞ്ചിന് നാവാമുകുന്ദ ക്ഷേത്രസന്നിധിയില്‍ ഉത്സവച്ചടങ്ങുകള്‍ നടക്കുക. ചടങ്ങില്‍ ആഴ്വാഞ്ചേരി കൃഷ്ണന്‍ തമ്പ്രാക്കള്‍, കോഴിക്കോട് സാമൂതിരി രാജ, വള്ളുവനാട് കെ.സി. ഉദയവര്‍മ രാജ, അക്കിത്തം, വെട്ടത്ത് രാജവംശത്തിലെ മനോജ് വര്‍മ എന്നിവര്‍ ഒരുമിച്ച് പഞ്ചദീപം തെളിയിക്കും. അടുത്തവര്‍ഷം മുതല്‍ വിപുലമായി ഭാരതപ്പുഴ ഉത്സവം നടത്താന്‍ തീരുമാനിച്ചതായി സംഘാടകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.