വീട് ലഭിച്ചില്ല; പഞ്ചായത്ത് ഓഫിസില്‍ ഗുണഭോക്താവിന്‍െറ ആത്മഹത്യാശ്രമം

എടവണ്ണ: വീട് നിര്‍മിക്കാന്‍ പഞ്ചായത്തില്‍ നിന്ന് ഫണ്ട് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഗുണഭോക്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കല്ലിടുമ്പ് പൂവമണ്ണ സ്വദേശി വട്ടപ്പറമ്പന്‍ വി.എ. അഷ്റഫാണ് (55) ശനിയാഴ്ച രാവിലെ ഒമ്പതോടെ ബൈക്കിലത്തെി പഞ്ചായത്ത് ഓഫിസിനുള്ളില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചത്. പഞ്ചായത്ത് ഓഫിസില്‍ എത്തിയ ഇയാള്‍ ബൈക്ക് ഓഫിസിന് മുന്നില്‍ നിര്‍ത്തി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ഈ സമയം ഓഫിസിനകത്ത് ജീവനക്കാരുണ്ടായിരുന്നു. ബൈക്ക് കത്തിച്ച് ഇയാള്‍ രണ്ട് കുപ്പി പെട്രോളും ഒരു കുപ്പി വിഷവുമായി ഓഫിസിനകത്തേക്ക് ഓടിക്കയറുകയായിരുന്നു. ജീവനക്കാരന്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആത്മഹത്യാശ്രമത്തില്‍ നിന്ന് പിന്‍മാറാന്‍ ഇയാള്‍ തയാറായില്ല. ഓഫിസിന്‍െറ വാതില്‍ അടച്ച് വിഷക്കുപ്പിയും പെട്രോളുമായി അകത്തിരുന്നു. പുറത്തു നിന്ന് ആരു വന്നാലും പെട്രോള്‍ ദേഹത്തൊഴിച്ച് കത്തിക്കുമെന്ന് ഭീഷണി മുഴക്കി. സംഭവമറിഞ്ഞ് പുറത്ത് വന്‍ ജനക്കൂട്ടം തടിച്ചു കൂടിയിരുന്നു. എടവണ്ണ പൊലീസ് സ്ഥലത്തത്തെിയെങ്കിലും എസ്.ഐയെ മാത്രമാണ് തനിക്ക് വിശ്വാസമുള്ളതെന്നും മറ്റാരെയും കാണേണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് എസ്.ഐ അമൃതരംഗന്‍ ഓഫിസിനകത്ത് കയറി ഇയാളുമായി സംസാരിച്ച് പിന്നീട് പഞ്ചായത്ത് പ്രസിഡന്‍റിനെ അകത്തേക്ക് വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ അടുത്ത പദ്ധതിയില്‍ വീടിന്‍െറ കാര്യം പരിഗണിക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. പിന്നീട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് മെഡിക്കല്‍ പരിശോധന നടത്തി ജാമ്യത്തില്‍ വിടുകയായിരുന്നു. നിലമ്പൂരില്‍ നിന്ന് ഫയര്‍ ഫോഴ്സ് എത്തിയപ്പോഴേക്കും ബൈക്ക് പൂര്‍ണമായി കത്തി നശിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.