പരപ്പനങ്ങാടി: ശീട്ടുകളി സംഘത്തെ വളഞ്ഞ പൊലീസിനെ ആക്രമിക്കാന്‍ മുതിര്‍ന്ന മൂന്നുപേര്‍ പിടിയില്‍. പരപ്പനങ്ങാടി എസ്.ഐ. ജിനേഷും സംഘവുമാണ് കഴിഞ്ഞദിവസം വള്ളിക്കുന്ന് അരിയല്ലൂര്‍ കീഴേപാട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ താവളമടിച്ച വന്‍ ശീട്ടുകളി സംഘത്തെ വളഞ്ഞത്. സംഘത്തില്‍നിന്ന് 1,30,900 രൂപ പിടിച്ചെടുക്കുകയും അഞ്ചുപേരെ പിടികൂടുകയും ചെയ്തിരുന്നു. എന്നാല്‍, ദൗത്യത്തിനിടയില്‍ 12 പേരടങ്ങുന്ന സംഘം രണ്ട് സിവില്‍ പൊലീസ് ഓഫിസര്‍മാരെ കൈയേറ്റം ചെയ്യുകയും പൊലീസ് വണ്ടി കേടുവരുത്തുകയും ചെയ്യുകയായിരുന്നെന്ന് എസ്.ഐ പറഞ്ഞു. സംഘത്തിലെ ഒരാളെ തിങ്കളാഴ്ച രാത്രിയും രണ്ടുപേരെ ചൊവ്വാഴ്ച പകലും നടത്തിയ തിരച്ചിലാണ് പിടികൂടിയത്. സമീപവാസികളായ സന്ദീപ്കുമാര്‍ (33) ജയപ്രകാശ് (46) സതീഷന്‍ (39) എന്നിവരെയാണ് അറസ്റ്റുചെയ്തത്. മറ്റു ചിലര്‍കൂടി ഉടന്‍ വലയിലാകുമെന്ന് പൊലീസ് അറിയിച്ചു. പൊലീസിനെ കൈയേറ്റം ചെയ്തതിനും ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സം ചെയ്തതിനും പൊലീസ് വാഹനം കേടുവരുത്തിയതിനും ഇവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.