കൊളത്തൂര്‍: മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയുടെ കണക്ഷന്‍ മേളകള്‍ 21, 22, 23 തീയതികളില്‍ നടക്കും. പഞ്ചായത്തില്‍ കുടിവെള്ള കണക്ഷന്‍ ആവശ്യമുള്ളവര്‍ക്കായി കൊളത്തൂര്‍ സ്റ്റേഷന്‍ പടിയിലുള്ള മങ്കട ഗവ. കോളജിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ച രാവിലെ 10നാണ് മേള. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് പുഴക്കാട്ടിരി പഞ്ചായത്ത് കണക്ഷന്‍ മേള രാമപുരം ബ്ളോക്ക് ഓഫിസില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ 10ന് മക്കരപ്പറമ്പ് പഞ്ചായത്തിലുള്ളവര്‍ക്ക് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലും മേള നടക്കും. കുറുവ ഗ്രാമപഞ്ചായത്ത് മേള പടപ്പറമ്പിലുള്ള നാളികേര വികസന ബോര്‍ഡ് ഓഫിസില്‍ വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് നടക്കും. ശനിയാഴ്ച രാവിലെ 10ന് മങ്കട ഗ്രാമപഞ്ചായത്ത് മേള ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ഉച്ചക്ക് രണ്ടിന് കൂട്ടിലങ്ങാടി പഞ്ചായത്ത് മേള മങ്കട പള്ളിപ്പുറം ഹയര്‍ സെക്കന്‍ഡറി സ്കൂളിലും നടക്കും. കുടിവെള്ള പദ്ധതി കണക്ഷന്‍ വേണ്ടവര്‍ വെള്ളക്കടലാസിലുള്ള അപേക്ഷയും പിന്‍കോഡും ഫോണ്‍ നമ്പറുമടങ്ങിയ വ്യക്തമായ അഡ്രസും വീടിനോട് ചേര്‍ന്ന ഇലക്ട്രിസിറ്റി പോസ്റ്റിന്‍െറ നമ്പറും സഹിതം ഹാജരാവണം. വീട്ടുടമസ്ഥന്‍െറ തിരിച്ചറിയല്‍ കാര്‍ഡിന്‍െറ കോപ്പിയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.