പൊന്നാനി: കടല്‍ത്തിരകളെ ജീവിതത്തിലാദ്യമായി സ്പര്‍ശിച്ചപ്പോള്‍ പൊന്നാനി ബി.ഇ.എം.യു.പി സ്കൂളിലെ അന്‍ഷിഫിന് സന്തോഷമടക്കാനായില്ല. വിധിയുടെ തടവറയില്‍ ജീവിതം തളക്കപ്പെട്ട അയിരൂര്‍ സ്കൂളിലെ ജസ്നയും വെളിയങ്കോട് ഫിഷറീസ് സ്കൂളിലെ മിഖ്ദാദും വെള്ളീരി സ്കൂളിലെ അര്‍ഷാദും വെളിയങ്കോട് ആനകത്ത് സ്കൂളിലെ ഫാത്തിമയും കടലിന്‍െറ കൗതുകത്തില്‍ മതിമറന്നാടിത്തിമര്‍ത്തു. വീല്‍ചെയറിലത്തെിയ ഇവര്‍ ജീവിതത്തില്‍ ആദ്യമായി കടല്‍ത്തിരയില്‍ സ്പര്‍ശിച്ചതിന്‍െറ സന്തോഷത്തിലായിരുന്നു. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുവേണ്ടി പൊന്നാനി യു.ആര്‍.സി സംഘടിപ്പിച്ച ‘സമതാളം’ ബീച്ച് സംഗമത്തിലാണ് പൊന്നാനിയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നത്തെിയ ഭിന്നശേഷി വിദ്യാര്‍ഥികള്‍ മന്ദലാംകുന്ന് ബീച്ചില്‍ ഒത്തുചേര്‍ന്നത്. ഇവര്‍ക്ക് താങ്ങും തണലുമായി യു.ആര്‍.സി പ്രവര്‍ത്തകരോടൊപ്പം മന്ദലാംകുന്ന് കമല സുരയ്യ ചാരിറ്റബ്ള്‍ ട്രസ്റ്റിലെ പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ടായിരുന്നു. ജില്ലാ പഞ്ചായത്തംഗം ടി.എ. ആയിഷ സംഗമം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി പ്രവര്‍ത്തകരായ അഷറഫ് വടക്കൂട്ട്, സുബൈര്‍ മന്ദലാംകുന്ന് എന്നിവര്‍ ആശംസ നേര്‍ന്നു. പൊന്നാനി ബി.പി.ഒ എം.കെ. മുഹമ്മദ് സിദ്ദീഖ് സ്വാഗതവും കെ. പ്രജോഷ് നന്ദിയും പറഞ്ഞു. ട്രെയ്നര്‍ എ.കെ. നൗഷാദ് സി.ആര്‍.സി കോഓഡിനേറ്റര്‍മാരായ കെ. ജിറ്റി ജോര്‍ജ്, കെ.പി. രഘു, പി.കെ. മോഹനന്‍, എം.ആര്‍. രാജിമോള്‍, പി. നൂര്‍ജഹാന്‍ ഐ.ഇ.ഡി.സി റിസോഴ്സ് അധ്യാപകരായ കെ. പ്രജോഷ്, എം.പി. രേഖ, കെ. സാജിത, പി. ആയിഷമോള്‍, യു.ആര്‍.സി പ്രവര്‍ത്തകരായ എം. ഫസീല, വി.ടി. റഫീഖ്, സനീഷ് വേലായുധന്‍, സുബൈദ മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് പട്ടം പറത്തല്‍ മത്സരവും ഏര്‍പ്പെടുത്തിയിരുന്നു. ബീച്ച് സംഗമത്തിന് ശേഷം വിദ്യാര്‍ഥികള്‍ ഗുരുവായൂരില്‍നിന്ന് തൃശൂരിലേക്ക് തീവണ്ടി യാത്രയും നടത്തി. ഗുരുവായൂര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഫ്ളാഗ് ഓഫ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.