മോഷണം നടത്തി വീട്ടില്‍ കിടന്നുറങ്ങിയയാളെ പിടികൂടി

പെരുമ്പടപ്പ്: മദ്യപിച്ച് മോഷണം നടത്താനത്തെി ഉറക്കത്തില്‍പെട്ടയാളെ അര്‍ധരാത്രി എത്തിയ വീട്ടുകാരനും കൂട്ടുകാരും ചേര്‍ന്ന് പിടികൂടി. മാറഞ്ചേരി പരിച്ചകം മേലെ മന്നിങ്ങയില്‍ ഓട് പൊളിച്ച് അകത്ത് കയറിയ മാറഞ്ചേരി സ്വദേശി കുനിയത്തേന്‍ റഊഫിനെയാണ് (33) പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മേലെ മന്നിങ്ങയില്‍ നാസറിന്‍െറ മാതാവ് എടപ്പാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയതിനാല്‍ സഹോദര പുത്രന്‍ നസീബാണ് വീട്ടില്‍ കിടന്നിരുന്നത്. നസീബും കൂട്ടുകാരും വ്യാഴാഴ്ച രാത്രി കണ്ണേങ്കാവ് ക്ഷേത്ര ഉത്സവത്തിന് പോയി രാത്രി 1.30ഓടെ വീട്ടില്‍ മടങ്ങി എത്തിയപ്പോഴാണ് വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടത്. അകത്ത് ചെന്നപ്പോള്‍ കട്ടിലില്‍ സുഖനിദ്രയിലായിരുന്നു മോഷ്ടാവ്. മോഷണം നടത്തി കിടന്നുറങ്ങിയതാണെന്ന് അറിയിച്ചതോടെ പെരുമ്പടപ്പ് പൊലീസിനെ അറിയിക്കുകയായിരുന്നു. പെരുമ്പടപ്പ് എസ്.ഐ കെ.എന്‍. മനോജിന്‍െറ നേതൃത്വത്തില്‍ പൊലീസ് എത്തി റഊഫിനെ കസ്റ്റഡിയില്‍ എടുത്തു. വീട്ടിലെ എല്ലാ അലമാരകളും തുറന്ന് വാരിവലിച്ചിട്ട നിലയിലാണ്. റഊഫ് ആറു മാസം മുമ്പ് എരമംഗലത്ത് നിന്നും മാറഞ്ചേരിയിലേക്ക് മാറിത്താമസിച്ചതാണ്. 2007ല്‍ എരമംഗലത്തെ ജ്വല്ലറി മോഷണക്കേസില്‍ പ്രതിയായിരുന്നു. ശനിയാഴ്ച മലപ്പുറത്ത് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധ നടത്തി. റഊഫിന്‍െറ കൂട്ടാളികളെപ്പറ്റി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.