പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ താലൂക്ക് സഭ ജനുവരി 16ന് രാവിലെ താലൂക്ക് ഓഫിസില്‍ ചേരുമെന്ന് രണ്ടാഴ്ച മുമ്പ് അറിയിപ്പ് നല്‍കിയിട്ടും മുഴുവന്‍ ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തില്ല. സഭയില്‍ പരാതി പറയാനത്തെിയ ഏതാനും പേരും ഉദ്യോഗസ്ഥരും മാത്രമായിരുന്നു ശനിയാഴ്ച സംബന്ധിച്ചത്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നേരിട്ടത്തെി മുഖാമുഖം സംസാരിക്കുന്നതിനാല്‍ പരാതിക്കാര്‍ക്കും എതിര്‍കക്ഷികള്‍ക്കും സമവായത്തിലൂടെ പ്രശ്ന പരിഹാരം നടത്താനാവും. എന്നാല്‍, നിയമത്തിന്‍െറ വഴിക്ക് പോകാതെ ഒട്ടേറെ വിഷയങ്ങള്‍ പരിഹരിക്കാന്‍ എല്ലാവരും സഹകരിക്കുന്ന താലൂക്ക് സഭയില്‍ ബന്ധപ്പെട്ട ജനപ്രതിനിധികള്‍ എത്താത്തതിനാല്‍ ഉചിതമായ തീരുമാനമെടുക്കാന്‍ കഴിയുന്നില്ല. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ താലൂക്ക് സഭയില്‍നിന്ന് വിട്ടുനില്‍ക്കുന്നത് പതിവാകുന്നതിനാല്‍ സഭതന്നെ നോക്കുകുത്തിയാകുകയാണ്. അധ്യക്ഷത വഹിക്കേണ്ട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എത്താത്തതിനാല്‍ അധ്യക്ഷനില്ലാതെയാണ് യോഗം നടന്നത്. നഗരകാര്യ മന്ത്രിയുടെ പ്രതിനിധി കുറ്റീരി മാനുപ്പ, എന്‍.സി.പി നേതാവ് ഹംസ പാലൂര്‍ എന്നിവര്‍ മാത്രമാണ് ജനപ്രതിനിധികളായി എത്തിയത്. നെല്ലിന് താങ്ങുവില പ്രഖ്യാപിക്കണമെന്നും താലൂക്കിന്‍െറ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്നതിനാല്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പെരിന്തല്‍മണ്ണ-കോഴിക്കോട് റോഡ് ബൈപാസ് ജങ്ഷനില്‍ ആയിഷ കോംപ്ളക്സിന് സമീപം ദിശാബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.