കൊണ്ടോട്ടി: മണ്ഡലത്തിലെ വിവിധ കെട്ടിടങ്ങളുടെ നിര്‍മാണത്തിന് മൂന്ന് കോടിയുടെ ഭരണാനുമതി. കെ. മുഹമ്മദുണ്ണി ഹാജിയുടെ എം.എല്‍.എ ഫണ്ടും ആസ്തി വികസന ഫണ്ടും ബജറ്റ് ഫണ്ടും പ്രയോജനപ്പെടുത്തിയാണ് പ്രവൃത്തികള്‍ നടത്തുക. കോളജ്, സ്കൂള്‍, റെസ്റ്റ് ഹൗസ് എന്നിവയുടെ വിപുലീകരണത്തിനാണ് ഫണ്ടുകള്‍ അനുവദിച്ചത്. കൊണ്ടോട്ടി ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിന് ലാംഗേജ് കം ലൈബ്രറി ബ്ളോക്ക് നിര്‍മിക്കാന്‍ 82 ലക്ഷം രൂപയാണ് അനുവദിച്ചത്. പുളിക്കല്‍ പഞ്ചായത്തിലെ തടത്തില്‍പറമ്പ് സ്കൂള്‍, ഓമാനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവയുടെ കെട്ടിടത്തിന് 75 ലക്ഷവും അനുവദിച്ചു. കൂടാതെ കൊണ്ടോട്ടി പി.ഡബ്ള്യു.ഡി റെസ്റ്റ് ഹൗസിന് 65 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. മുകള്‍ നില നിര്‍മിക്കാനാണ് ഫണ്ട് ചെലവഴിക്കുക. അസൗകര്യങ്ങളാല്‍ വീര്‍പ്പ് മുട്ടുകയാണിവിടം. കോണ്‍ഫറന്‍സ് ഹാളും മൂന്ന് മുറികളും പുതുതായി നിര്‍മിക്കും. ഫര്‍ണിച്ചര്‍, കുഴല്‍കിണര്‍, ടെലിവിഷന്‍ തുടങ്ങിയവ ഒരുക്കും. പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.