എടപ്പാള്‍: വട്ടംകുളം പഞ്ചായത്തില്‍ മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നു. ഇതുവരെയായി 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കവുപ്ര, വെള്ളറമ്പ്, പാലപ്ര മേഖലകളിലാണ് മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും വ്യാപകമാകുന്നത്. നേരത്തെ ആറു പേര്‍ക്കും വെള്ളിയാഴ്ച അഞ്ചു പേര്‍ക്കും കൂടി രോഗങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടതോടെ പഞ്ചായത്ത് ആരോഗ്യ വകുപ്പും ജില്ല ആരോഗ്യ വകുപ്പും സംയുക്തമായി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രോഗ ബാധിത മേഖലകളില്‍ സജീവമാക്കിയിട്ടുണ്ട്. അടിയന്തര ഇടപെടലുണ്ടായില്ളെങ്കില്‍ രോഗം കൂടുതല്‍ മേഖലയിലേക്ക് പടരുമെന്ന ആശങ്കയിലാണ് ജനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.