സംസ്ഥാന സീനിയര്‍ ഫുട്ബാള്‍: പത്താം കിരീടം തേടി മലപ്പുറം

മലപ്പുറം: കോട്ടപ്പടിയില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലാ ടീം വെള്ളിയാഴ്ച ആദ്യമത്സരത്തിനിറങ്ങും. നിലവിലെ ചാമ്പ്യന്മാരെന്ന ആനുകൂല്യത്തില്‍ നേരിട്ട് ക്വാര്‍ട്ടര്‍ ബര്‍ത്ത് സ്വന്തമാക്കിയ മലപ്പുറം സന്തോഷ് ട്രോഫി മുന്‍ താരം ആര്‍. കണ്ണന്‍ നയിക്കുന്ന കൊല്ലത്തെയാണ് നേരിടുക. വൈകീട്ട് 6.45നാണ് കളി. പുതുമുഖങ്ങളും യുവത്വവും സമന്വയിപ്പിച്ച ടീം കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. കഴിഞ്ഞ തവണ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കോട്ടയത്തെ വീഴ്ത്തിയാണ് മലപ്പുറം ഒമ്പതാം കിരീടമണിഞ്ഞത്. 2013ല്‍ വയനാട് മീനങ്ങാടിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോടിനോട് തോറ്റ ടീമിന് ഹാട്രിക് കിരീടം നഷ്ടമായിരുന്നു. സലീല്‍ നയിക്കും മലപ്പുറം: യുവത്വത്തിന്‍െറ കരുത്തില്‍ പുതുമുഖ താരങ്ങളുമായി സംസ്ഥാന സീനിയര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ലാ ടീമിനെ പ്രഖ്യാപിച്ചു. പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിയ ടീമില്‍ ഇന്‍റര്‍സോണ്‍ ചാമ്പ്യന്മാരായ മഞ്ചേരി എന്‍.എസ്.എസ് കോളജിന്‍െറ ഏഴ് താരങ്ങളുണ്ട്. അരീക്കോട് തെരട്ടമ്മല്‍ സ്വദേശി ഷബാസ് സലീല്‍ ടീമിനെ നയിക്കും. ജംഷദ്പൂര്‍ ടാറ്റ അക്കാദമിയിലൂടെയാണ് ഫുട്ബാളിന്‍െറ ബാലപാഠം അഭ്യസിച്ചത്. നാഷിദ് (ഗോള്‍കീപ്പര്‍): കൂട്ടിലങ്ങാടി കീരംകുണ്ട് സ്വദേശിയാണ്. മഞ്ചേരി എന്‍.എസ്.എസ് കോളജിലൂടെയാണ് ഫുട്ബാള്‍ രംഗത്ത് സജീവമാകുന്നത്. 2008ല്‍ ജില്ലാ അണ്ടര്‍ 21 ടീം ക്യാപ്റ്റനായിരുന്നു. അജ്മലുദ്ദീന്‍ (സ്റ്റോപ്പര്‍ ബാക്ക്): കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് താരമായിരുന്നു. പ്രതിരോധത്തിലെ കരുത്തനായ അജ്മലുദ്ദീന്‍ തിരുനാവായ സ്വദേശിയാണ്. 2010ല്‍ കാലിക്കറ്റ് സര്‍വകലാശാല ടീമംഗമായിരുന്നു. 2012 മുതല്‍ മുംബൈ എഫ്.സിയുടെ പ്രതിരോധ താരം. മഹ്സൂം (പ്രതിരോധ താരം): മുന്‍ ടൈറ്റാനിയം താരം മമ്പാട് ഹമീദിന്‍െറ പുത്രന്‍. മമ്പാട് പൊങ്ങല്ലൂര്‍ സ്വദേശി. മൂന്ന് തവണയായി ജില്ലാ ടീമില്‍ ഇടം പിടിച്ചു. കാലിക്കറ്റ് സര്‍വകലാശാല, അണ്ണാമലൈ സര്‍വകലാശാല എന്നിവക്കായി ബൂട്ടണിഞ്ഞു. ഇര്‍ഷാദ് (വൈസ് കാപ്റ്റന്‍): മധ്യനിരതാരം കഴിഞ്ഞ തവണയും ടീമിലിടം നേടി. കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി സ്വദേശിയാണ്. ശ്രീജിത്ത്: പ്രതിരോധം ഭദ്രമായി കാക്കുന്ന കളിക്കാരന്‍. കഴിഞ്ഞ തവണയും ടീമില്‍ ഇടംകണ്ടത്തെി. ബാക്കിയുള്ളവരെല്ലാം ഇന്‍റര്‍സോണ്‍ ഫുട്ബാള്‍ ചാമ്പ്യന്മാരായ എന്‍.എസ്.എസ് കോളജ് ടീം അംഗങ്ങളാണ്. മലപ്പുറം എം.എസ്.പിയിലൂടെ വളര്‍ന്നുവന്ന താരങ്ങള്‍ സുബ്രതോ കപ്പ്, സബ് ജൂനിയര്‍ അണ്ടര്‍ 21 ചാമ്പ്യന്‍ഷിപ്പുകളില്‍ ബൂട്ടണിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.