കാരാട്: അയല്‍വാസികളുടെ പരാതിയെ തുടര്‍ന്ന് ചെങ്കല്ല് ഖനനം അന്വേഷിക്കാനത്തെിയ വാഴയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റുമടക്കമുള്ളവര്‍ക്ക് മര്‍ദനം. വാഴയൂര്‍ വില്ളേജിലെ പുവ്വഞ്ചേരിമലയിലാണ് സമീപത്തെ വീടുകള്‍ക്ക് ഭീഷണിയാവുന്ന രീതിയില്‍ ഖനനം നടക്കുന്നത്. സമീപത്ത് കൂട്ടിയിട്ട മണ്ണ് തങ്ങളുടെ വീടിന് ഭീഷണിയാണെന്ന് കാട്ടി പുവ്വഞ്ചേരി ജാഫറാണ് ഗ്രാമപഞ്ചായത്തിലും വില്ളേജ് ഓഫിസിലും ആര്‍.ഡി.ഒക്കും പരാതി നല്‍കിയത്. കൂട്ടിയിട്ട ലോഡ് കണക്കിന് മണ്ണ് മഴ പെയ്യുന്നതോടെ ഒലിച്ചിറങ്ങി തന്‍െറ വീടിന് നാശം വിതക്കുമെന്നും തന്‍െറ കൃഷിയും അതിരും നശിപ്പിച്ചാണ് ഖനനം നടത്തുന്നതെന്നും പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ സ്ഥലത്തത്തെിയ ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഖനനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഉടമകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇവര്‍ സ്ഥലത്തുനിന്ന് തിരിച്ചുപോയ ഉടന്‍ ഖനനം പുനരാരംഭിച്ചതിനെ തുടര്‍ന്ന് മടങ്ങിയത്തെിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിമല പാറക്കണ്ടത്തില്‍, വൈസ് പ്രസിഡന്‍റ് എന്‍. ഭാഗ്യനാഥ്, പരാതിക്കാരനായ ജാഫര്‍, സി.പി.എം വാഴയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം വി.എസ്. ജയചന്ദ്രന്‍ എന്നിവരെ മര്‍ദിച്ചുവെന്നാണ് പരാതി. ഇവര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് കാരാടിലും സമീപപ്രദേശങ്ങളിലും സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. സി.പി. വിഷ്ണു, പി.കെ. നസീര്‍, വി.പി. ശ്രീജിത്ത്, എം. സുധീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.