വേങ്ങര: പരപ്പനങ്ങാടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമര സമിതി നടത്തിയ ഭൂമി പിടിച്ചെടുക്കല്‍ സമരത്തെ നേരിടാന്‍ പൂരപ്പുഴക്ക് കുറുകെയുള്ള പാലത്തില്‍ പൊലീസ് സര്‍വ സജ്ജരായി നില്‍ക്കെ പുഴയിലേക്ക് എടുത്തുചാടി നീന്തിക്കയറിയ മൈലത്തും പുറത്തുചാലില്‍ ഫാത്തിമക്കുട്ടി സമരക്കാരുടെ ആവേശ നായികയായി. ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ ആട്ടീരിയിലെ ക്വാര്‍ട്ടേഴ്സില്‍ വിദ്യാര്‍ഥികളായ രണ്ടു മക്കളോടൊപ്പം താമസിക്കുന്ന ഫാത്തിമക്കുട്ടി കയറിക്കിടക്കാന്‍ സ്വന്തമായൊരു കൂരക്കായുള്ള സമരത്തിനാണ് പരപ്പനങ്ങാടി പാലത്തിങ്ങലത്തെിയത്. നേരത്തെ നടത്തിയ ശസ്ത്രക്രിയ പോലും അവഗണിച്ചാണ് ഇവര്‍ പൂരപ്പുഴ കുറുകെ നീന്തിക്കടന്നത്. സ്വന്തമായൊരു കിടപ്പാടത്തിനായി വേണമെങ്കില്‍ കടല്‍ നീന്തിക്കടക്കാനും താന്‍ തയാറാണെന്നും ഫാത്തിമക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.