ജില്ലയില്‍ മരുന്ന് പ്രതിസന്ധി: പേപ്പട്ടി വിഷത്തിന് മരുന്ന് ലഭിച്ചില്ല

മഞ്ചേരി: മാര്‍ച്ച് അവസാനം വരെ ഉപയോഗിക്കാനുള്ള പേപ്പട്ടി വിഷത്തിനെതിരെയുള്ള മരുന്ന് ജില്ലയിലേക്ക് ലഭിച്ചില്ല. ഡിസംബര്‍ ആദ്യവാരത്തില്‍ തീര്‍ന്ന മരുന്ന് ലഭ്യമാക്കണമെന്ന് ആരോഗ്യ ഡയറക്ടറോട് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. പട്ടി കടിച്ചാല്‍ ഉപയോഗിക്കുന്ന ഇമ്യൂണോ ഗ്ളോബലില്‍ ഇക്വിന്‍ റാബിസാണ് (ഇ.ആര്‍.ഐ.ജി) തീര്‍ന്നത്. പട്ടി കടിച്ചാലുപയോഗിക്കുന്ന ആന്‍റിസിറമാണിത്. ഹൃദയ സ്തംഭനത്തിന് നല്‍കുന്ന വിലപിടിപ്പുള്ള ഇഞ്ചക്ഷന്‍ മരുന്നും മലപ്പുറം ജില്ലയില്‍ അടുത്ത ഏപ്രില്‍ വരേക്കുള്ളത് കഴിഞ്ഞിരുന്നു. ഇത് ആലപ്പുഴ ജില്ലയില്‍ ബാക്കികിടന്നത് ലഭിച്ചതോടെ താല്‍ക്കാലികാശ്വാസമായി. മുന്‍വര്‍ഷം നല്‍കിയ ഇന്‍ഡന്‍റ് അവസാനിച്ചതോടെ കേരള മെഡിക്കല്‍ കോര്‍പറേഷന്‍ ലിമിറ്റഡില്‍ (കെ.എം.സി.എല്‍) നിന്ന് ഈ സാമ്പത്തിക വര്‍ഷം നല്‍കില്ളെന്നും അറിയിച്ചിട്ടുണ്ട്. അടിയന്തര സ്വഭാവമുള്ള കാര്യമാണെന്ന പരിഗണനയില്‍ ആരോഗ്യ വകുപ്പു വഴി രണ്ടു മരുന്നുകളും ലഭ്യമാക്കാന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ആരോഗ്യ ഡയറക്ടറോട് ആവശ്യപ്പെട്ട് ഡിസംബര്‍ 12ന് കത്ത് നല്‍കിയിരുന്നു. ആലപ്പുഴയില്‍ നിന്ന് ലഭിച്ച മരുന്ന് സ്ട്രെപ്റ്റോ കൈനസ് ആണ്. പട്ടി കടിച്ചാല്‍ ഉപയോഗിക്കുന്ന ആന്‍റി സിറം ഒരു വര്‍ഷത്തേക്ക് പ്രതീക്ഷിച്ചത് എട്ടു മാസംകൊണ്ട് തീര്‍ന്നതോടെയാണ് ജില്ലയില്‍ ക്ഷാമം വന്നത്. ആന്‍റി റാബിസ് വാക്സിന്‍ ഉണ്ടെങ്കിലും ഡോക്ടര്‍മാര്‍ തന്നെ കുത്തിവെക്കുന്ന ഇക്വിന്‍ എന്ന മരുന്നിന്‍െറ കുറവ് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. പൊതുവിപണയില്‍ 344 രൂപയാണ് ഇതിന്‍െറ വില. ഹൃദയ സ്തംഭന വേദന വന്നാല്‍ ഉപയോഗിക്കുന്ന ഇഞ്ചക്ഷന്‍ മരുന്നിന് പൊതുവിപണിയില്‍ 1270 രൂപയാണ് വില. അതേസമയം മെഡിക്കല്‍ കോര്‍പറേഷന്‍െറ ഗോഡൗണുകളില്‍ ആവശ്യത്തിലേറെ ശേഖരിച്ച് കിടക്കുന്നവയാണെങ്കിലും ആശുപത്രികളിലില്ളെങ്കില്‍ കോര്‍പറേഷന്‍ നേരിട്ട് നല്‍കില്ല. ഇന്‍റന്‍റ് നല്‍കിയത് മുഴുവന്‍ ഉപയോഗിച്ച് കഴിഞ്ഞതിനാല്‍ ആരോഗ്യ ഡയറക്ടര്‍ നടപടിയെടുത്തെങ്കിലേ അടുത്ത മൂന്നു മാസത്തേക്കുള്ള മരുന്നു ലഭിക്കൂ. അതുവരെ പട്ടി കടിച്ചാലും സമാന സ്ഥിതിയിലും ചികിത്സ തേടുന്നവര്‍ പണം മുടക്കി മരുന്നു വാങ്ങി ഉപയോഗിക്കേണ്ട സ്ഥിതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.