പുലാമന്തോള്‍: വിദ്യാലയങ്ങളിലേക്കുള്ള വിദ്യാര്‍ഥികളുടെ ‘സാഹസിക’ യാത്രക്ക് അറുതിയായില്ല. സ്വകാര്യ ബസുകളുടെ ചവിട്ടുപടിയില്‍ തൂങ്ങിയുള്ള യാത്ര തുടരുകയാണ്. കട്ടുപ്പാറ, പുലാമന്തോള്‍, ചെമ്മലശ്ശേരി, കുരുവമ്പലം, വളപുരം ഭാഗങ്ങളില്‍നിന്ന് പുലാമന്തോള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് വിദ്യ തേടിയത്തെുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഈ ഗതികേട്. യാത്രക്കാരെ പരമാവധി കുത്തിനിറച്ചതിന് ശേഷം മാത്രമെ മിക്ക ബസുകളും വിദ്യാര്‍ഥികളെ ബസില്‍ കയറാനനുവദിക്കാറുള്ളത്. ബസ് നീങ്ങി തുടങ്ങുന്നത് വരെ വിദ്യാര്‍ഥികള്‍ കാത്ത് നില്‍ക്കണമെന്നതാണ് ബസ് ജീവനക്കാരുടെ ‘നിയമം’. അല്ലാത്തപക്ഷം മുഴുവന്‍ ചാര്‍ജും നല്‍കണം. വിദ്യാര്‍ഥി കണ്‍സഷന്‍ അനുവദിക്കണമെങ്കില്‍ ഓടുന്ന ബസില്‍ ചാടി കയറുകയല്ലാതെ മറ്റു മാര്‍ഗമില്ല. ബസുകളുടെ വാതില്‍ തുറന്ന നിലയില്‍ വിദ്യാര്‍ഥികളെ ബസ് ജീവനക്കാര്‍ ഒരു കൈകൊണ്ട് താങ്ങി നിര്‍ത്തിയാണ് യാത്ര. പരിസര പ്രദേശങ്ങളിലെ സ്വകാര്യ സ്കൂളുകള്‍ക്ക് വിദ്യാര്‍ഥികളെ ക്ളാസിലത്തെിക്കാന്‍ സ്വന്തമായി അര ഡസനിലേറെ ബസുകളുണ്ടെങ്കിലും പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിലെ ഏക ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സ്വന്തമായി ഒരു സൈക്കിള്‍പോലും ഇല്ലാത്ത അവസ്ഥയാണ്. കോടികള്‍ ചെലവിട്ട് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാനൊരുങ്ങുമ്പോഴും ലക്ഷങ്ങള്‍ ചെലവഴിച്ച് ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് നിര്‍മിച്ചപ്പോഴും സാധാരണക്കാരായ വിദ്യാര്‍ഥികളുടെ അതിസാഹസികമായ ബസ് യാത്രക്ക് യാതൊരു പരിഹാരവും നല്‍കാന്‍ അധികൃതര്‍ക്കായിട്ടില്ല. സ്കൂള്‍ പി.ടി.എയും ബന്ധപ്പെട്ട അധികാരികളും വിദ്യാര്‍ഥികളുടെ യാത്രാപ്രശ്നത്തില്‍ നിരുത്തരവാദപരമായ സമീപനമാണ് കൈക്കൊള്ളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.