കൊണ്ടോട്ടി: വേദനകള്‍ കടിച്ചമര്‍ത്തി മാസംതോറും ആശ്വാസത്തിന്‍െറ തുരുത്ത് തേടിയത്തെുന്ന വൃക്ക രോഗികളെ നഗരസഭാധ്യക്ഷനും കൗണ്‍സിലര്‍മാരും സന്ദര്‍ശിച്ചു. കരിപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസ്മിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത 172 വൃക്ക രോഗികളാണ് എല്ലാ മാസവും ഒരുമിച്ച് കൂടുന്നത്. വര്‍ഷങ്ങളായി വൃക്ക രോഗികള്‍ 600ഓളം അനാഥകള്‍, മറ്റു നിത്യരോഗികള്‍, അരക്കുതാഴെ തളര്‍ന്ന് ജീവിതം നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിയ നൂറുകണക്കിനാളുകള്‍ ഇവരെയെല്ലാം എല്ലാം അര്‍ഥത്തിലും ബിസ്മിയാണ് പോറ്റുന്നത്. ലക്ഷക്കണക്കിന് രൂപയാണ് ഇവര്‍ക്ക് ഓരോ മാസവും ചെലവ് വരുന്നത്. നഗരസഭാ പ്രതിനിധികള്‍ ബിസ്മിയിലത്തെിയത് പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ആശ്വാസമായി. കഴിയാവുന്ന എല്ലാവിധ സഹായങ്ങളും എല്ലാവരും വാഗ്ദാനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ സി. നാടിക്കുട്ടി, കൗണ്‍സിലര്‍മാരായ ചുക്കാന്‍ ബിച്ചു, പാറപ്പുറം അബ്ദുറഹ്മാന്‍ എന്ന ഇണ്ണി, പുലാശ്ശേരി മുസ്തഫ, മനോജ്, സൗബിയ, ഒ.പി. മുസ്തഫ എന്നിവരാണ് ബിസ്മിയിലത്തെിയത്. വാടകക്ക് താമസിക്കുന്ന നിര്‍ധനരെ ബിസ്മിയുടെ വീടുകളില്‍ വാടകയില്ലാതെ താമസിപ്പിക്കുന്നുണ്ട്. കൂടാതെ ശരീരം തളര്‍ന്ന് കിടക്കകളില്‍ മരണത്തിനും ജീവിതത്തിനുമിടയില്‍ കഴിയുന്നവര്‍ക്ക് താമസിക്കാനും തൊഴില്‍ പരിശീലിക്കാനുമുള്ള കെട്ടിടത്തിന്‍െറ പണി അവസാന ഘട്ടത്തിലാണെന്ന് ഭാരവാഹികളായ ബിസ്മി ബഷീര്‍, ഡോ. പി. ഉമ്മര്‍, മൊയ്തീന്‍കുട്ടി എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.