ആനക്കയത്ത് ഭിന്നശേഷിയുള്ളവര്‍ക്ക് സമഗ്ര പദ്ധതി

മലപ്പുറം: ഭിന്നശേഷിയുള്ള കുട്ടികളുടെ പുനരധിവാസവും ശാരീരികവും മാനസികവുമായ വളര്‍ച്ചയും ലക്ഷ്യമാക്കിയുള്ള ‘കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്‍റ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ പ്രോഗ്രാം’ ആനക്കയം പഞ്ചായത്തിന് കീഴില്‍ ആരംഭിക്കുന്നു. മാനസിക ബുദ്ധിവളര്‍ച്ച കുറഞ്ഞവര്‍, ഒട്ടിസം-സെറിബ്രല്‍ പാള്‍സി, ശ്രവണ സംസാര വൈകല്യങ്ങള്‍ എന്നിവയുള്ള കുട്ടികളെ ചികിത്സിച്ച് ബലപ്പെടുത്തുന്നതിനുള്ള സമഗ്ര പദ്ധതിയാണ് നടപ്പാക്കുന്നത്. എല്ലാ ശനിയാഴ്ചകളിലും വിദഗ്ധരുടെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ആനക്കയം ഗ്രാമപഞ്ചായത്തും കാലിക്കറ്റ് യൂനിവേഴ്സിറ്റി സൈക്കോളജി ഡിപ്പാര്‍ട്മെന്‍റും സംയുക്തമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. സുനീറ അഷ്റഫ് അറിയിച്ചു. സമീപ പഞ്ചായത്തിലെ കുട്ടികള്‍ക്കും സേവനം ലഭ്യമാക്കും. അങ്കണവാടി വര്‍ക്കര്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള പരിശീലനം ആരംഭിച്ചതായും പ്രസിഡന്‍റ് അറിയിച്ചു. ആനക്കയം ജി.യു.പി സ്കൂളിലാണ് ക്യാമ്പുകള്‍ നടത്തുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.