ചാലിയപ്പാടത്തെ കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിക്കുന്നു

കീഴുപറമ്പ്: ചാലിയപ്പാടത്തെ കര്‍ഷകര്‍ നെല്‍കൃഷി ഉപേക്ഷിക്കുന്നു. കീഴുപറമ്പ് ഗ്രാമപഞ്ചായത്തില്‍ ഏറ്റവുമധികം നെല്ല് കൃഷി ചെയ്യുകയും വിളവെടുക്കുകയും ചെയ്യുന്ന ഈ പ്രദേശത്തെ കര്‍ഷകര്‍ വര്‍ധിച്ച കൂലിയും വൈക്കോലിനുപോലും വില കിട്ടാത്തതുമായ അവസ്ഥയിലാണ് നെല്‍കൃഷി ഉപേക്ഷിക്കുന്നത്. 200ല്‍പരം ഏക്കര്‍ വരുന്ന വയലുകളിലേക്ക് വേനലില്‍ വെള്ളം ലഭ്യമല്ലാത്തതും ഞാറ് നാടാനും കൊയ്ത്തിനും മെതിക്കും ജോലിക്കാരെ ലഭിക്കാത്തതുമാണ് കൃഷി ഉപേക്ഷിക്കാന്‍ കാരണം. നെല്‍കൃഷിക്കാരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് കൊയ്തുമെതി യന്ത്രം ഇറക്കാന്‍ ശ്രമിക്കുന്നില്ളെന്നും ആക്ഷേപമുണ്ട്. കാലം തെറ്റി പെയ്യുന്ന മഴയും വേനലില്‍ വെള്ളം നല്‍കാനുള്ള കനാലുകള്‍ ഒന്നര കിലോമീറ്റര്‍ ദൂരത്തോളം തകര്‍ന്നത് നന്നാക്കാത്തതും കര്‍ഷകരെ വലക്കുന്നു. മൂന്നുവര്‍ഷം മുമ്പ് പുല്‍പ്പാറയില്‍ തുടങ്ങി വലിയ തോട് വരെയത്തെുന്ന തോട്ടിലൂടെ സുഗമമായി വെള്ളമൊഴുകുന്നതിന് കുടുംബശ്രീ പ്രവര്‍ത്തകര്‍ വൃത്തിയാക്കിയിരുന്നു. ഇപ്പോള്‍ തോടും മലിനമായി. നെല്‍കൃഷിയിലൂടെ കിട്ടുന്ന നഷ്ടത്തിന്‍െറ കണക്കുകളോര്‍ത്ത് വയലില്‍ ഇപ്പോള്‍ വാഴയും പച്ചക്കറികളുമാണ് കൃഷി ചെയ്യുന്നത്. കനാലിന്‍െറ തകര്‍ച്ച വാഴ കൃഷിയെയും ബാധിക്കുന്നത് കര്‍ഷകരെ വലക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.