എരമംഗലം: നരണിപ്പുഴയിലെ അരോടി കോള്‍പടവ് പൊട്ടി 40 ഏക്കര്‍ കൃഷി നശിച്ചു. പൊന്നാനി കോള്‍മേഖലയിലെ നരണിപ്പുഴയോട് ചേര്‍ന്ന അരോടി കോള്‍ പടവാണ് ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് പൊട്ടിയത്. കോള്‍പടവിലെ തെക്കേഭാഗം പൊട്ടിയതോടെ നൂറടിതോടില്‍നിന്ന് വെള്ളം കയറി തോടും കൃഷിസ്ഥലവും ഒന്നായി. 20 വര്‍ഷമായി തരിശായി കിടന്ന അരോടി കോള്‍പടവില്‍ എരമംഗലത്തെ യുവാക്കള്‍ ചേര്‍ന്ന് രണ്ടുവര്‍ഷമായി കൃഷി ഇറക്കിയിരുന്നു. കഴിഞ്ഞ ഡിസംബര്‍ 25 മുതല്‍ പെട്ടിയും പറയും ഉപയോഗിച്ചാണ് വെള്ളം വറ്റിച്ചിരുന്നത്. 40 ഏക്കറില്‍ വിത്ത് വിതറി കൃഷിക്കായി ഒരുങ്ങുന്നതിനിടയിലാണ് പടവ് പൊട്ടിയത്. ഈ ഭാഗത്ത് സ്ഥിരം ബണ്ടില്ലാത്തതിനാല്‍ ഓരോ തവണയും കര്‍ഷകര്‍ താല്‍ക്കാലിക ബണ്ട് നിര്‍മിച്ചാണ് ഒരുക്കങ്ങള്‍ നടത്തിയിരുന്നത്. ഇതോടെ പൊന്നാനി കോള്‍മേഖലയില്‍ ബണ്ട് പൊട്ടുന്നത് പതിവായി മാറി. കോള്‍ സംരക്ഷണ സമിതി സെക്രട്ടറി കെ. ജയാനന്ദന്‍, പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആറ്റുണ്ണി തങ്ങള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. കര്‍ഷകര്‍ അധികൃതരെ വിവരം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.