തിരൂര്‍: ജില്ലാ ആശുപത്രിയില്‍ ക്രിസ്മസ്-പുതുവത്സര ആഘോഷത്തിന്‍െറ പേരില്‍ നടന്ന മദ്യസല്‍ക്കാരവും ജീവനക്കാരുടെ പേക്കൂത്തും അന്വേഷിക്കാന്‍ ജില്ലാ പഞ്ചായത്ത് നിര്‍ദേശം. രണ്ട് ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.എം.ഒ, ആശുപത്രി സൂപ്രണ്ട് എന്നിവരോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെട്ടു. അന്വേഷണത്തിന് വെള്ളിയാഴ്ച ആശുപത്രിയിലത്തെുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഉമര്‍ ഫാറൂഖ് അറിയിച്ചു. മദ്യസല്‍ക്കാരവും പേക്കൂത്തും സംബന്ധിച്ച് ‘മാധ്യമം’ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വെള്ളിയാഴ്ച ആശുപത്രിയിലത്തെുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. അതേസമയം, മദ്യസല്‍ക്കാരത്തിന് നേതൃത്വം നല്‍കിയവരെ ഉള്‍പ്പെടെ സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ വ്യാഴാഴ്ച സജീവമായി. കഴിഞ്ഞദിവസം നടപടി താക്കീതിലൊതുക്കിയ ജില്ലാ ആശുപത്രി മേധാവികള്‍ വ്യാഴാഴ്ചയും ഗുരുതരമായതൊന്നും സംഭവിച്ചിട്ടില്ളെന്ന മട്ടിലായിരുന്നു. രേഖാമൂലം പരാതികളില്ളെന്ന് ചൂണ്ടിക്കാട്ടി കുറ്റക്കാര്‍ക്കെതിരായ നടപടി ലഘൂകരിക്കാനാണ് ഉന്നതരുടെ നേതൃത്വത്തില്‍ നീക്കം നടക്കുന്നത്. മദ്യസല്‍ക്കാരത്തിന് നേതൃത്വം നല്‍കിയവര്‍ ആശുപത്രി മേധാവികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. അതിനാല്‍ അവരെ സംരക്ഷിക്കാന്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ ചിലര്‍ക്കെതിരെ മാത്രം നടപടിയെടുക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ‘മാധ്യമം’ വാര്‍ത്തയോടെ അന്വേഷണം ഉറപ്പായതിനെ തുടര്‍ന്ന് വ്യാഴാഴ്ച ചിലരുടെ നേതൃത്വത്തില്‍ തിരക്കിട്ട ചര്‍ച്ചകളാണ് ആശുപത്രിയില്‍ നടന്നത്. മദ്യസല്‍ക്കാരത്തിന് ശേഷം ഉപേക്ഷിച്ചിരുന്ന കുപ്പികള്‍ വരെ വ്യാഴാഴ്ച ആശുപത്രിക്കു പുറത്തേക്ക് കടത്തി. വാര്‍ത്ത വന്നതോടെ ജീവനക്കാര്‍ക്കെതിരായ അന്വേഷണവും തുടര്‍നടപടിയും ഉന്നത അധികാരികള്‍ തീരുമാനിക്കേണ്ടതാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഉസ്മാന്‍കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.