താനൂര്‍: നഗരസഭയായി ഉയര്‍ത്തിയ താനൂരിന്‍െറ വികസനത്തിന് പ്രഥമ പരിഗണന നല്‍കുമെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ. താനൂര്‍ വ്യാപാര ഭവനില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച നഗരസഭ ഭരണസമിതിയംഗങ്ങള്‍ക്കുള്ള സ്വീകരണവും വൃക്കരോഗികള്‍ക്കുള്ള ചികിത്സാ സഹായ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താനൂര്‍ മൂലക്കല്‍-ഒട്ടുംപുറം റോഡ് റബറൈസ് ചെയ്യാന്‍ നടപടി പൂര്‍ത്തിയായിട്ടുണ്ട്. താനൂര്‍ കാട്ടിലങ്ങാടിയില്‍ ഫുട്ബാള്‍ സ്റ്റേഡിയവും താനൂര്‍ കോളജിനും ഫിഷറീസ് സ്കൂളിനും പ്രയോജനപ്പെടുന്ന സ്റ്റേഡിയവും നിര്‍മിക്കും. താനൂര്‍ മുക്കാത്തോടില്‍ നീന്തല്‍കുളം നിര്‍മിക്കുമെന്നും താനൂര്‍ ടൗണ്‍, വാഴക്കത്തെരു, ഒട്ടുംപുറം ഭാഗങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുമെന്നും എം.എല്‍.എ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് യു.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാര്‍ക്കുള്ള സ്വീകരണം കെ.വി.വി.ഇ.എസ് ജില്ലാ വൈസ് പ്രസിഡന്‍റ് പി.എ. ബാവഹാജി നിര്‍വഹിച്ചു. ഡയാലിസിസ് ധനസഹായം എം.എല്‍.എ വിതരണം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ സി.കെ. സുബൈദ, വൈസ് ചെയര്‍മാന്‍ സി. മുഹമ്മദ് അഷ്റഫ് എന്നിവര്‍ അനുമോദന പ്രസംഗം നടത്തി. താനൂര്‍ നഗരസഭാ വികസനത്തിനുള്ള നിര്‍ദേശങ്ങള്‍ യൂനിറ്റ് ജനറല്‍ സെക്രട്ടറി എം.സി. റഹീം സമര്‍പ്പിച്ചു. വ്യാപാരികളില്‍നിന്ന് കൗണ്‍സിലര്‍മാരായ ടി.പി.എം. അബ്ദുല്‍ കരീം, കെ. കാസ്മി ടിപ്പു, കെ.പി.സി. അലി അക്ബര്‍ എന്നിവര്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി. അക്കൗണ്ട് ഓഫിസര്‍ കെ.എം. പ്രകാശന്‍ ക്ളാസെടുത്തു. സി. മുഹമ്മദ് ബഷീര്‍, എന്‍.എന്‍. മുസ്തഫ കമാല്‍, കരിപ്പായി പരമേശ്വരന്‍, ടി.കെ.എന്‍. അബ്ദുല്ലക്കുട്ടി, പി. ഷണ്‍മുഖന്‍, ജംഷീര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി യു.എന്‍. സിദ്ദീഖ് സ്വാഗതവും വി.പി.ഒ. സമീര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.