റോഡില്‍ അലഞ്ഞുനടക്കുന്ന നാല്‍ക്കാലികളെ നിയന്ത്രിക്കും

പുതുപൊന്നാനി: പുതുപൊന്നാനി, പൊന്നാനി റോഡുകളില്‍ അലഞ്ഞു തിരിഞ്ഞ് അപകടങ്ങള്‍ക്ക് വഴിവെക്കുന്ന നാല്‍ക്കാലികളെ നിയന്ത്രിക്കാന്‍ പൊന്നാനി നഗരസഭ നടപടി ആരംഭിച്ചു. റോഡില്‍ അലഞ്ഞു നടക്കുന്ന നാഥനില്ലാത്ത നാല്‍ക്കാലികളെ നഗരസഭ കണ്ടുകെട്ടുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇതിനു ശേഷവും റോഡില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച ഒരു കൂറ്റനടക്കമുള്ള മൂന്ന് നാല്‍ക്കാലികളെയാണ് നഗരസഭയുടെ ആലയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ആഴ്ചകള്‍ക്ക് മുമ്പ് രണ്ട് ബൈക്ക് യാത്രികരുടെ മരണത്തിന് കാരണമായിരുന്നു നാല്‍ക്കാലികള്‍. റോഡില്‍ ഇവ നിരന്നുനില്‍ക്കുന്നതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. നിശ്ചിത കാലപരിധിക്കുള്ളില്‍ ഉടമസ്ഥര്‍ തെളിവുസഹിതം ഹാജരായി നാല്‍ക്കാലികളെ ഏറ്റെടുക്കാന്‍ തയാറാകാത്ത പക്ഷം ലേലത്തില്‍ വെക്കുമെന്ന് നഗരസഭാ അധികൃതര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.