പുലാമന്തോളില്‍ വാഹനഗതാഗതം തോന്നിയപോലെ

പുലാമന്തോള്‍: നിയന്ത്രിക്കാനാളില്ലാതായതോടെ പുലാമന്തോളില്‍ ഗതാഗതം തോന്നിയപോലെ. പെരിന്തല്‍മണ്ണ, പട്ടാമ്പി, കൊളത്തൂര്‍ റോഡുകള്‍ വന്നുചേരുന്ന പുലാമന്തോള്‍ ജങ്ഷനില്‍ ഇതിനാല്‍ ഗതാഗതക്കുരുക്കഴിയാറില്ല. മിക്ക വാഹനങ്ങളും ഓരംചേര്‍ന്ന് പോവേണ്ടതിനു പകരം തോന്നിയപോലെയാണ് സഞ്ചരിക്കുന്നത്. ഇതോടെ വാഹനങ്ങള്‍ തമ്മിലുരസുന്നതും വാഹന ഉടമകള്‍ തമ്മില്‍ വഴക്കും നിത്യസംഭവമായി. തമ്മിലുരസിയ വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ടായിരിക്കും പോര്‍വിളി അരങ്ങേറുന്നത്. ഇതോടെ ഗതാഗതക്കുരുക്കുമുണ്ടാവും. വാഹന നിയന്ത്രണത്തിന് പുലാമന്തോളില്‍ സംവിധാനമില്ലാതായതോടെ പൊതുജനങ്ങള്‍ ഇടപെട്ടാണ് പ്രശ്നങ്ങള്‍ ഒതുക്കി തീര്‍ക്കുന്നത്. ഗതാഗതം സ്തംഭിക്കുന്നതോടെ വൈകുന്നേരങ്ങളില്‍ വീടണയാന്‍ ബസ് കാത്തുനില്‍ക്കുന്ന സ്ത്രീകളും കുട്ടികളും ഏറെ പ്രയാസപ്പെടുന്നുണ്ട്. അങ്ങാടിപ്പുറത്ത് ഗതാഗത നിയന്ത്രണം വന്നതോടെ പുലാമന്തോളില്‍ ഗതാഗതത്തിരക്ക് ഇരട്ടിയായിട്ടുണ്ട്. പെരിന്തല്‍മണ്ണ സ്റ്റേഷന്‍ പരിധിയില്‍പെട്ട പുലാമന്തോളില്‍ ഗതാഗതക്കുരുക്കുണ്ടെന്ന് വിളിച്ച് പറഞ്ഞാല്‍ ഇവിടെ ആവശ്യത്തിന് പൊലീസില്ളെന്ന മറുപടിയാണ് ലഭിക്കാറെന്ന് നാട്ടുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.