അരീക്കോട്: മാപ്പിളകലകളുടെ ഈറ്റില്ലമായ മലപ്പുറത്ത് ജില്ലാ കലോത്സവത്തില്‍ എന്നും വീറും വാശിയും മാപ്പിളപ്പാട്ട് വേദിയിലാണ്. ഇത്തവണ ഒരുപിടി മിന്നും താരങ്ങള്‍ ഇശലുമായി വേദിയിലത്തെുമ്പോള്‍ അത് അരീക്കോടിന് അസ്സല്‍ വിരുന്നാവും. വിവിധ ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത് മലയാളികളുടെ മനംകവര്‍ന്ന കൊച്ചുമിടുക്കരാണിവര്‍. മീഡിയവണ്‍ ‘പതിനാലാം രാവ്’ വിജയി ബാദുഷയാണ് താരം. പത്താം ക്ളാസുകാരനായ ബാദുഷ ഇരുപത്തിമൂന്നാമത്തെ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയത്തെിയത് ഇന്നലെയാണ്. അടുത്ത മാസം ലണ്ടനിലും മലേഷ്യയിലും പരിപാടിയുള്ള ബാദുഷ മലപ്പുറം എം.എം.ഇ.ടി സ്കൂളില്‍നിന്നാണ് കലോത്സവ വേദിയിലത്തെുന്നത്. മാപ്പിളപ്പാട്ട്, അറബി പദ്യം, ഉര്‍ദു സംഘഗാനം എന്നിവയില്‍ മത്സരിക്കുന്ന മഞ്ചേരി മുള്ളന്‍പാറ ചോലക്കാപറമ്പിലെ ബാദുഷ കഴിഞ്ഞ രണ്ടുവര്‍ഷമായി സംസ്ഥാനതല വിജയിയാണ്. മീഡിയവണ്‍ ‘പതിനാലാം രാവ് -സീസണ്‍ മൂന്നി’ലൂടെ ശ്രദ്ധേയനായ റബീഉല്ലയും ഹൈസ്കൂള്‍ വിഭാഗത്തില്‍ മാപ്പിളപ്പാട്ട്, അറബിഗാനം, സംഘഗാനം, അറബി പദ്യം എന്നിവയുമായി കലോത്സവ വേദിയിലത്തെുന്നുണ്ട്. പൂക്കളത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാംക്ളാസുകാരനായ റബീഉല്ല മഞ്ചേരി പുല്‍പ്പറ്റയിലാണ് താമസം. അറബി പദ്യത്തില്‍ അപ്പീലിലൂടെയാണ് വരുന്നതെങ്കിലും മാപ്പിളപ്പാട്ടില്‍ കഴിഞ്ഞവര്‍ഷം ഒന്നാംസ്ഥാനത്ത് റബീഉല്ലയാണ്. ദര്‍ശന ചാനലിലെ കുട്ടിക്കുപ്പായത്തിലൂടെ പ്രശസ്തയായ റിഫാ മോള്‍ ചോക്കാട് ഗവ. യു.പി സ്കൂളില്‍നിന്ന് യു.പി വിഭാഗത്തിലാണ് മത്സരിക്കാനത്തെുന്നത്. മാപ്പിളപ്പാട്ട്, ലളിതഗാനം, ഉര്‍ദു ഗസല്‍ എന്നിവയില്‍ മത്സരിക്കുന്ന റിഫ കൈരളിയുടെ ‘കുട്ടിപ്പട്ടുറുമാല്‍’ 2013 ലെ മൂന്നാം സ്ഥാനക്കാരിയാണ്. ജില്ലയില്‍ ആദ്യമായാണ് റിഫ മത്സരിക്കുന്നത്. വിവിധ കലകള്‍ വഴങ്ങുന്ന മഞ്ചേരി ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ഥിനി സുല്‍ഫത്ത് എട്ടാം തവണയാണ് ജില്ലയിലത്തെുന്നത്. നിരവധി സമ്മാനങ്ങള്‍ നേടി പതിനാലാം രാവിലൂടെ താരമായി മാറിയ സുല്‍ഫത്ത് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മാപ്പിളപ്പാട്ട്, ഉര്‍ദു ഗസല്‍, ഒപ്പന എന്നിവയില്‍ മത്സരിക്കുന്നുണ്ട്. യു.പി വിഭാഗത്തില്‍ മത്സരിച്ച് തുടങ്ങിയ വണ്ടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി മേഘ ദര്‍ശന ടിവിയിലെ ‘കുട്ടിക്കുപ്പായ’ത്തിലൂടെ സുപരിചിതയാണ്. എട്ടാം ക്ളാസുകാരിയായ മേഘ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് അരീക്കോട്ടത്തെുന്നത്. ഒന്നാംക്ളാസ് മുതല്‍ മത്സരരംഗത്തുള്ള എളയൂര്‍ യതീംഖാന സ്കൂളിലെ ഹര്‍ഷ ഇത്തവണ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലാണ്. മീഡിയവണ്‍ പതിനാലാം രാവ് സീസണ്‍ രണ്ടില്‍ മലയാളിയുടെ മനസ്സില്‍ ഇടംപിടിച്ച ഹര്‍ഷ സംസ്ഥാന തലത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. മാപ്പിളപ്പാട്ടിലും ലളിതഗാനത്തിലും മത്സരിക്കുന്നതിന് പുറമെ കഥാപ്രസംഗ വേദിയിലെ ഓര്‍ക്കസ്ട്ര ടീമിലും മേഘയുണ്ട്. മീഡിയവണ്‍ പതിനാലാം രാവിലെ സല്‍മാനും ഏഷ്യാനെറ്റ് മൈലാഞ്ചി താരം സനൂഫയും അരീക്കോട്ടത്തെുന്നുണ്ട്. റിയാലിറ്റി ഷോകളില്‍ നിറഞ്ഞാടിയ ഇവരുടെ ഏറെ പേരുടെയും ഗുരുനാഥന്‍ ഹനീഫ മുടിക്കോടാണ്. കലോത്സവ വേദികളെ ധന്യമാക്കാന്‍ ഇവരത്തെുമ്പോള്‍ ഏറനാട് ഇളകിമറിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.