റാഹിലയുടെ ദുരൂഹ മരണം; നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചു

തിരുനാവായ: നാവാമുകുന്ദ സെക്കന്‍ഡറി സ്കൂള്‍ പ്ളസ്വണ്‍ വിദ്യാര്‍ഥിനി കൈത്തക്കര കുത്തുകല്ലിലെ തിരുവാകളത്തില്‍ റാഹിലയുടെ (17) ആകസ്മിക മരണം സമഗ്രമായി അന്വേഷിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി രൂപവത്കരണ യോഗം ആവശ്യപ്പെട്ടു. റാഹിലയെ ഒക്ടോബര്‍ രണ്ടിനാണ് വീട്ടിലെ മുറിയില്‍ ഷാള്‍ കഴുത്തില്‍ ചുറ്റി മരിച്ച നിലയില്‍ കാണപ്പെട്ടത്. കേരള മഹിളാ അസോസിയേഷന്‍ രംഗത്തത്തെിയതിനത്തെുടര്‍ന്ന് പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമത്തെിയില്ല. തുടര്‍ന്നാണ് നാട്ടുകാര്‍ ചെരട ബാവഹാജി ചെയര്‍മാനും കെ.എ. ഖാദര്‍ കണ്‍വീനറുമായി 15 അംഗ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ്, ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് പരാതി നല്‍കും. അറഫാസ് ഭവനില്‍ നടന്ന യോഗം തിരൂര്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ഗീത പള്ളിയേരി ഉദ്ഘാടനം ചെയ്തു. ചെരട ബാവഹാജി അധ്യക്ഷത വഹിച്ചു. കെ.എ. ഹമീദ്, ചെമ്മല ഖദീജ, ഹംസ കക്കിടി, നാസര്‍ അമരിയില്‍, എന്‍.കെ. തങ്കം, അഷ്റഫ് നെടുതൊടി, സലാം കാരക്കാടന്‍, എം.സി. അലവി, വെട്ടന്‍ കുഞ്ഞാവുട്ടി, കക്കിടി യാഹുട്ടി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.