തൃക്കണ്ടിയൂര്‍ ശിവരാത്രി മഹോത്സവം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തിരൂര്‍: തൃക്കണ്ടിയൂര്‍ മഹാശിവക്ഷേത്രത്തില്‍ മാര്‍ച്ച് അഞ്ച്, ആറ്, ഏഴ് തീയതികളില്‍ നടക്കുന്ന ശിവരാത്രി മഹോത്സവത്തിന്‍െറ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര-ആഘോഷകമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. പള്ളിയുണര്‍ത്തല്‍, നിര്‍മാല്യ ദര്‍ശനം, ഗണപതി ഹോമം, ഉഷ$പൂജ, ശീവേലി, ധാര, ദീപാരാധന, അത്താഴ പൂജ എന്നിവക്ക് പുറമെ അഞ്ചിന് വൈകീട്ട് ഏഴിന് സരസ്വതി നൃത്തവിദ്യാലയം ആതിര ചന്ദ്രശേഖരനും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ അരങ്ങേറും. ആറിന് രാവിലെ ഏഴിന് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ 51 വാദ്യ കലാകാരന്മാര്‍ പങ്കെടുക്കുന്ന ശീവേലി, വൈകീട്ട് നാലരക്ക് ഇളനീര്‍ അഭിഷേകം, ഏഴിന് അശ്വതിരാജ്, മഞ്ജു ദാമോധര്‍, ആഷി പ്രിയ നവീന്‍, കൃഷ്ണാ ദിനേശ് എന്നിവര്‍ ഒരുക്കുന്ന നൃത്ത പരിപാടികള്‍, എട്ടരക്ക് മട്ടന്നൂരും മക്കളും ചേര്‍ന്നവതരിപ്പിക്കുന്ന തൃത്തായമ്പക എന്നിവയുമുണ്ടാകും. ശിവരാത്രി ദിവസം വൈകീട്ട് ഏഴിന് ആയിരം കുടം അഭിഷേകം, കലാശ്രീ നൃത്ത സംഗീത വിദ്യാലയത്തിന്‍െറ നൃത്തനൃത്യങ്ങള്‍, എട്ടിന് മട്ടന്നൂര്‍ ശിവരാമന്‍െറ തായമ്പക, പത്തിന് ശ്രീശങ്കര നൃത്ത നപോവനത്തിന്‍െറ ഭരതനാട്യം, 11ന് തൃക്കണ്ടിയൂര്‍ ഭജന സമിതിയുടെ ഭജന എന്നിവയുമുണ്ടായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.