മലപ്പുറം: കടലുണ്ടിപ്പുഴയുടെ തീരത്തായി നിര്‍മിച്ച ശാന്തിതീരം റിവര്‍സൈഡ് പാര്‍ക്കിന്‍െറ ഉദ്ഘാടനം മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിച്ചു. മലപ്പുറം സിവില്‍ സ്റ്റേഷന് പിറകില്‍ കടലുണ്ടിപ്പുഴയുടെ തീരത്തോട് ചേര്‍ന്ന് 500 മീറ്ററോളം നീളത്തിലാണ് പുഴയുടെ സൗന്ദര്യവും പ്രകൃതിയും ആസ്വദിക്കാനുതകുന്ന രീതിയിലാണ് പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. നടപ്പാതയും ഉദ്യാനങ്ങളുമടങ്ങിയ പാര്‍ക്ക് ടൂറിസം വകുപ്പാണ് നിര്‍മിച്ചിരിക്കുന്നത്. കടലുണ്ടിപ്പുഴയുടെ തീരത്തോട് ചേര്‍ന്ന് നടപ്പാത, രണ്ട് ഫുഡ് കിയോസ്കുകള്‍, ഇരിപ്പിടങ്ങള്‍, പാര്‍ക്കിങ് ഏരിയ, 50 പേരെ ഉള്‍ക്കൊള്ളുന്ന ആംഫി തിയറ്റര്‍, കുട്ടികളുടെ കളിസ്ഥലം, റെയിന്‍ ഹട്ട്, മീന്‍പിടിക്കുന്നതിനായുള്ള ഫിഷിങ് ഡെക്ക് എന്നിവയാണ് ഒരുങ്ങിയിരിക്കുന്നത്. കയാക്കിങ്, പെഡല്‍ ബോട്ടിങ് എന്നിവക്കൊപ്പം ജലബലൂണ്‍ സംവിധാനവും ആസ്വദിക്കാം. പത്തുരൂപയാണ് പ്രവേശ ഫീസ്. വാഹനം പാര്‍ക്ക് ചെയ്യുന്നതിനടക്കം സൗകര്യങ്ങള്‍ പാര്‍ക്കിലുണ്ട്. സ്വകാര്യ പങ്കാളിത്തോടെയാണ് പാര്‍ക്കില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു. കലക്ടര്‍ ടി. ഭാസ്കരന്‍, മലപ്പുറം നഗരസഭാധ്യക്ഷ സി.എച്ച്. ജമീല, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി വി. ഉമ്മര്‍കോയ, വേങ്ങര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റും ഡി.ടി.പി.സി എക്സിക്യൂട്ടിവ് കമ്മിറ്റിയംഗവുമായ പി.കെ. അസ്ലു, നഗരസഭാ കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍, സലീന, ബുഷ്റ സക്കീര്‍, ബ്ളോക്ക് പഞ്ചായത്തംഗം എം.കെ. മുഹ്സിന്‍, എ.കെ.എ. നസീര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.