കോട്ടക്കല്‍: നഗരസഭ വലിയപറമ്പ് 11ാം വാര്‍ഡ് കൗണ്‍സിലര്‍ ടി.പി. സുബൈറിനെ അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹത്തെ തുടര്‍ന്ന് നഗരസഭ വളപ്പില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കും കാമുകനും സംരക്ഷണം ഒരുക്കിയെന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളാണ് സുബൈര്‍. സ്ഥലത്തില്ലാതിരുന്ന കൗണ്‍സിലര്‍ ഒരു മാസത്തിനുശേഷം ശനിയാഴ്ച കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനാണ് എത്തിയിരുന്നത്. ഇതോടെ തിരൂര്‍ ഡിവൈ.എസ്.പി വേണുഗോപാലന്‍െറ നിര്‍ദേശ പ്രകാരം എസ്.ഐ മഞ്ജിത്ത് ലാലും സംഘവും സുബൈറിനെ കസ്റ്റഡിയില്‍ എടുക്കാനത്തെി. കൗണ്‍സില്‍ യോഗത്തിനുശേഷം നിയമ നടപടികള്‍ സ്വീകരിക്കാനായിരുന്നു പൊലീസിന്‍െറ നീക്കം. ഇതിനിടെ മാര്‍ച്ച് എട്ട് വരെ സുബൈറിനെതിരെ കസ്റ്റഡിയോ മറ്റു നടപടികളോ സ്വീകരിക്കരുതെന്ന ഹൈകോടതി ഉത്തരവുമായി സി.പി.എം നേതാക്കള്‍ എത്തി. പകര്‍പ്പ് എസ്.ഐക്ക് കൈമാറുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറിയതോടെ സുബൈറിനെ സംരക്ഷിക്കാനുള്ള ഭൗത്യവും പൊലീസിന്‍േറതായി മാറി. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ സുബൈര്‍ വരികയാണെങ്കില്‍ തടയുമെന്ന് ഒരു വിഭാഗം പ്രചരിപ്പിച്ചിരുന്നു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ജനപ്രതിനിധി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നഗരസഭ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. അറസ്റ്റ് ഉണ്ടാവുകയാണെങ്കില്‍ പ്രതിഷേധം ശക്തമാക്കാന്‍ യൂത്ത് ലീഗും പ്രതിരോധം തീര്‍ക്കാന്‍ ഡി.വൈ.എഫ്.ഐയും നഗരസഭയില്‍ തടിച്ചുകൂടിയതോടെ ആശങ്കയുടെ നിമിഷങ്ങളാണ് കടന്നുപോയത്. നിയമനടപടികള്‍ ഒഴിവായതോടെ കൗണ്‍സില്‍ യോഗം കഴിഞ്ഞിറങ്ങിയ സുബൈറിനെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു. തുടര്‍ന്ന് ടൗണില്‍ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.