എടക്കര: ജില്ലയില്‍ ഭിക്ഷാടന മാഫിയ സജീവമെന്ന് പരാതി. വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍നിന്നാണ് പണം പിരിക്കുന്നത്. തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, ഒഡിഷ, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇത്തരക്കാരെ എത്തിക്കാന്‍ നിരവധി സംഘങ്ങളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. പ്രളയക്കെടുതി, രോഗങ്ങള്‍, അംഗഭംഗം, വിവാഹം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് ഇത്തരക്കാര്‍ ആളുകളെ സമീപിക്കുന്നത്. മലയോര മേഖലയായ നിലമ്പൂര്‍, എടക്കര, വഴിക്കടവ്, പോത്തുകല്‍, ചുങ്കത്തറ, മൂത്തേടം, കരുളായി ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി യാചകരാണ് എത്തിയത്. വ്യാഴാഴ്ച വ്യത്യസ്ത സമയങ്ങളില്‍ ഒരേ ആവശ്യങ്ങളുന്നയിച്ച് കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ പര്‍ദയണിഞ്ഞ മൂന്ന് സ്ത്രീകളാണ് മരുതയിലെ വീടുകളില്‍ പണപ്പിരിവ് നടത്തിയത്. രാവിലെ മുംതാസ് എന്ന പേരില്‍ കര്‍ണാടകയിലെ അണ്ണസാമിപള്ളി സ്വദേശിനി മകളുടെ വിവാഹത്തിന് സഹായിക്കണമെന്നാവശ്യപ്പെട്ടാണ് പിരിവ് നടത്തിയത്. അണ്ണസാമിപള്ളി രാജീവ് നഗറിലെ ഒരു മസ്ജിദിന് കീഴിലെ കല്ലു നിര്‍മാണ അസോസിയേഷന്‍െറ ലെറ്റര്‍പാഡില്‍ മലയാളത്തില്‍ എഴുതിയ അഭ്യര്‍ഥര്‍നയും കൈയിലുണ്ടായിരുന്നു. വാടക വീട്ടില്‍ കഴിയുന്ന ഇവരുടെ അഞ്ചുമക്കളില്‍ മൂന്നാമത്തെ മകളുടെ വിവാഹത്തിന് അഞ്ച് പവന്‍ സ്വര്‍ണവും 50,000 രൂപയുമാണ് ആവശ്യം. മഹല്ല് മുതവല്ലിയെന്ന പേരില്‍ ഖാദര്‍ വല്ലിയെന്നയാളുടെ ഒപ്പും സീലും മൊബൈല്‍ നമ്പറും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മലയാളം നല്ല വശമില്ലാത്ത മുംതാസ് വണ്ടൂരിലാണ് ഇപ്പോള്‍ താമസിക്കുന്നതെന്നാണ് പറയുന്നത്. എന്നാല്‍, ഇതിനുപിറകെ ഉച്ചയോടെ പ്രദേശത്തത്തെിയ ആന്ധ്ര സ്വദേശിനികളായ രണ്ട് സ്ത്രീകളും ഇതേ ആവശ്യം പറഞ്ഞാണ് വീടുകളില്‍ പിരിവ് നടത്തിയത്. നെല്ലൂര്‍ ഇന്ദിരാനഗറിലെ നൂറുല്‍ഹുദാ ജുമാമസ്ജിദ് കമ്മിറ്റിയുടെ ലെറ്റര്‍പാഡായിരുന്നു ഇവരുടെ പക്കലുണ്ടായിരുന്നത്. പേര്, മക്കളുടെ എണ്ണം, സ്ത്രീധനത്തുക എന്നിവയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ അഭ്യര്‍ഥനയിലും മഹല്ല് മുതവല്ലിയെന്ന പേരില്‍ ഖാദര്‍വല്ലിയുടെ ഒപ്പും സീലും മൊബൈല്‍ നമ്പറുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഫാത്തിമ, മകള്‍ ആശ എന്നിങ്ങനെ പരിചയപ്പെടുത്തിയ ഇവര്‍ ഇപ്പോള്‍ പെരിന്തല്‍മണ്ണയിലാണ് താമസമെന്നാണ് അറിയിച്ചത്. സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുമെന്ന് കണ്ടപ്പോള്‍ രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ചകളില്‍ മിക്ക ജുമാമസ്ജിദ് പരിസരങ്ങളിലും സഹായഭ്യര്‍ഥനയുമായി ഇത്തരം സംഘങ്ങളുണ്ടാകാറുണ്ട്. കഴിഞ്ഞ റമദാനിലെ അവസാന വെള്ളിയാഴ്ച എടക്കരയിലെ പള്ളി പരിസരത്ത് മദ്യപിച്ച് പിരിവ് നടത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചിരുന്നു. എന്നാല്‍, താക്കീത് നല്‍കി വിട്ടയക്കുകയാണുണ്ടായത്. ഭിക്ഷാടനം തടയാന്‍ പൊലീസിന്‍െറ ഭാഗത്തുനിന്ന് കടുത്ത നടപടികളില്ലാത്തതാണ് ഇത്തരം സംഘങ്ങള്‍ക്ക് തുണയാകുന്നത്. ഭിക്ഷാടന സംഘങ്ങളെ നിയന്ത്രിക്കുന്ന മാഫിയ വൈകുന്നേരങ്ങളില്‍ കലക്ഷനെല്ലാം വാങ്ങി തുച്ഛമായ വിഹിതം ഇത്തരക്കാര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നതത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.