സ്റ്റേഡിയത്തില്‍ ഫ്ളഡ്ലിറ്റ് സ്തൂപം തകര്‍ന്ന് വീണു

തിരൂര്‍: ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന താഴെപ്പാലം സ്റ്റേഡിയത്തിലെ ഫ്ളഡ്ലിറ്റ് സ്തൂപം തകര്‍ന്ന് വീണു. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. കോണ്‍ക്രീറ്റ് തറയില്‍ ഉറപ്പിക്കുന്നതിനിടെ സ്തൂപം ഇതു സ്ഥാപിക്കാന്‍ ഉപയോഗിച്ചിരുന്ന ക്രെയിന്‍ അടക്കം മറിയുകയായിരുന്നു. ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സ്റ്റേഡിയത്തിന് കിഴക്ക് ഭാഗത്ത് സ്തൂപം നാട്ടുന്നതിനിടെയായിരുന്നു സംഭവം. നിര്‍മാണം പുരോഗമിക്കുന്ന സിന്തറ്റിക് ട്രാക്കിന് മുകളിലേക്കാണ് സ്തൂപം പതിച്ചത്. സമീപത്തെ ഓടയുടെ സ്ളാബുകള്‍ തകര്‍ന്നു. സ്തൂപം സ്ഥാപിക്കുന്നതിലെ പാളിച്ചയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച ഉദ്ഘാടനം ചെയ്യാനുള്ളതിനാല്‍ തിരക്കിട്ട പണികളാണ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. വിവിധ ഭാഗങ്ങളിലായി ഇരുപത്തഞ്ചോളം തൊഴിലാളികളുണ്ടായിരുന്നു. സിന്തറ്റിക് വിരിക്കാന്‍ മാത്രമുള്ള ജോലിയാണ് ട്രാക്കില്‍ അവശേഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.