പുതുപൊന്നാനി: പൊന്നാനി നഗരസഭയുടെ ആഭിമുഖ്യത്തില്‍ നാട്ടുനെല്‍ വിത്ത് സംരക്ഷണ പദ്ധതി ‘പൊന്നാര്യന്‍ കൊയ്യുന്ന പൊന്നാനി’ 21ന് പൊന്നാനി ചമ്രവട്ടം ജങ്ഷനില്‍ സംഘടിപ്പിക്കും. പൊന്നാനി നഗരസഭയും പൊന്നാനി താലൂക്ക് നല്ല ഭക്ഷണ പ്രസ്ഥാനവും സഹകരിച്ചാണ് പദ്ധതിക്ക് തുടക്കംകുറിക്കുന്നത്. ഒഡീഷയില്‍ 1500 ഇനം നെല്‍വിത്തുകള്‍ കൃഷി ചെയ്ത് സംരക്ഷിച്ചുവരുന്ന ശാസ്ത്രജ്ഞന്‍ ഡോ. ദെബല്‍ ദേബ് മുഖ്യാതിഥിയായി പങ്കെടുത്ത് പദ്ധതിക്ക് തുടക്കമിടും. കാര്‍ഷിക പ്രദര്‍ശനവും സാംസ്കാരിക പ്രദര്‍ശനവും സംഘടിപ്പിക്കും. തരിശായി കിടക്കുന്ന വയലുകളില്‍ നെല്‍കൃഷി വിസ്തൃതി വര്‍ധിപ്പിച്ച് പ്രാദേശിക ഭക്ഷ്യ സുരക്ഷ കൈവരിപ്പിക്കാനുള്ള പദ്ധതിയാണിത്. പൊന്നാര്യനും തവളക്കണ്ണനും ചിറ്റ്യോനിയും ചീരയും ചേറ്റാടിയും നവരയുമെല്ലാം പദ്ധതിയില്‍ പാടത്തിറക്കും. നാടന്‍ കൃഷിപാട്ടുകളോടെ ആരംഭിക്കുന്ന പരിപാടി പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.