മലപ്പുറം: നഗരസഭക്ക് കീഴിലെ കോട്ടപ്പടി ഗവ. താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥയെക്കുറിച്ച് കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങളുടെ രോഷപ്രകടനം. ജില്ലാ ആസ്ഥാനത്തെ പ്രധാന ആതുരാലയത്തിന്‍െറ സ്ഥിതി ഏറെ പരിതാപകരമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ദിവസേന നൂറുകണക്കിന് രോഗികളാണ് ഇവിടെയത്തെുന്നത്. വേണ്ടത്ര ഡോക്ടര്‍മാരോ മറ്റുസൗകര്യങ്ങളോ ഇല്ളെന്നും പ്രശ്നത്തിന് പരിഹാരം കാണുമെന്ന പ്രഖ്യാപനങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും അവര്‍ വ്യക്തമാക്കി. ആശുപത്രിയിലെ വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല പറഞ്ഞു. പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ശ്രമം തുടരുകയാണെന്ന് ജമീല കൂട്ടിച്ചേര്‍ത്തു. പ്രാപ്തിയുള്ള സൂപ്രണ്ടിന്‍െറ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് ഭരണ, പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി. ഒരാള്‍ക്ക് ചുമതല കൊടുത്തിരിക്കുകയാണിപ്പോള്‍. നാഥനില്ലാ കളരിയായതോടെ പ്രവര്‍ത്തനം കൂടുതല്‍ താളംതെറ്റി. സ്ഥിരം സൂപ്രണ്ടിനെ നിയമിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഇവിടെ ചുമതലയേല്‍ക്കാന്‍ ആരും തയാറാവാത്ത പ്രശ്നമുണ്ടെന്ന് ചെയര്‍പേഴ്സന്‍ അറിയിച്ചു. അതേസമയം, വാര്‍ഡ് സഭകളുടെ മിനുട്സ് എത്താത്തത് നേരിയ തോതില്‍ വാക്കേറ്റം സൃഷ്ടിച്ചു. മിനുട്സ് കോഓഡിനേറ്റര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അവര്‍ സമര്‍പ്പിക്കാത്തതാണെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. വാര്‍ഡ് സഭയില്‍ കോഓഡിനേറ്റര്‍മാര്‍ പങ്കെടുക്കുന്നില്ല. വാര്‍ഡ് സഭ നടക്കാത്ത വാര്‍ഡുകള്‍ ഉണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.