പരപ്പനങ്ങാടി ഹാര്‍ബറിന് മുഖ്യമന്ത്രി തറക്കല്ലിട്ടു

പരപ്പനങ്ങാടി: മത്സ്യത്തൊഴിലാളികളടക്കമുള്ള ജനസഞ്ചയത്തെ സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരപ്പനങ്ങാടി ഹാര്‍ബറിന് ചാപ്പപ്പടിയില്‍ തറക്കല്ലിട്ടു. ചാപ്പപ്പടി മത്സ്യ ബന്ധന കേന്ദ്രത്തിനരികില്‍ തയാറാക്കിയ വേദിയിലാണ് തറക്കല്ലിടല്‍ പ്രഖ്യാപനം നടത്തിയത്. വികസന പദ്ധതികള്‍ക്ക് തറക്കല്ലിടാന്‍ വരുന്നവര്‍ക്ക് നേരെ കറുത്ത തുണിയല്ല ഗ്രീന്‍ ചാനലാണ് വീശേണ്ടതെന്നും മത്സ്യത്തൊഴിലാളികള്‍ പ്രതീക്ഷവെക്കുന്ന ഈ പദ്ധതി പൂര്‍ത്തീകരിക്കാന്‍ നടപടി കൈക്കൊള്ളാതിരുന്നാല്‍ പൊതു പ്രവര്‍ത്തകരായിരുന്നിട്ട് എന്ത് പ്രയോജനമെന്നും മുഖ്യമന്ത്രി ചോദിച്ചു. മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. ഏറെ കടമ്പകള്‍ കടന്നാണ് 12 വര്‍ഷമായി അനിശ്ചിതത്വത്തിലായ ഹാര്‍ബര്‍ ചാപ്പപ്പടിയില്‍ തറക്കല്ലിടലിലത്തെിയതെന്നും ഇനിയും മുന്നോട്ട് പോകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, എം.പി എന്നിവര്‍ക്കുള്ള സമ്മാനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും തീരദേശത്തിന്‍െറ സ്നേഹോപഹാരം സാദിഖലി തങ്ങള്‍ക്ക് എം.എച്ച്. മുഹമ്മദ് കുഞ്ഞിമോന്‍ ഹാജിയും നല്‍കി. തീരദേശ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും തീരദേശ വൈദ്യുതീകരണ പദ്ധതിയുടെ ഉദ്ഘാടനം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും നിര്‍വഹിച്ചു. മത്സ്യബോര്‍ഡ് ചെയര്‍മാന്‍ ഉമര്‍ ഒട്ടുമല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍, മുന്‍ മന്ത്രി കെ. കുട്ടി അഹമ്മദ് കുട്ടി, ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് കുഞ്ഞി, പി.എം.എ. സലാം, കെ. മുഹമ്മദ് കുട്ടി, നഗരസഭാധ്യക്ഷ വി.വി. ജമീല, വൈസ് ചെയര്‍മാന്‍ എച്ച്. ഹനീഫ, ലീഗ് നേതാക്കളായ അലി തെക്കേപാട്ട്, വി.പി. കോയ ഹാജി, പി.സി. ചെറിയ ബാവ, റസാഖ് ചേക്കാലി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് പി.ഒ. സലാം, പി.ഡി.പി നേതാവ് സക്കീര്‍, വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. അബൂബക്കര്‍ ഹാജി, തീരദേശ മുഖ്യ കാരണവര്‍ പി.പി. സെയ്തലവി, കൗണ്‍സിലര്‍മാരായ പി.കെ.എം. ജമാല്‍, ഷറഫു സീനത്ത്, ഉസ്മാന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കൗണ്‍സിലര്‍ മലബാര്‍ ബാവ, സര്‍ക്കാര്‍ പ്ളീഡര്‍ അഡ്വ. കെ.കെ. സെയ്തലവി, അങ്ങമ്മന്‍ കുഞ്ഞിമോന്‍, പി.ഒ. നഈം, റസാഖ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഹാര്‍ബര്‍ ചീഫ് എന്‍ജിനീയര്‍ അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.