എടപ്പാള്‍: അനധികൃത പണമിടപാടിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് പൊതുപ്രവര്‍ത്തകനെ ബ്ളേഡ് മാഫിയ ആക്രമിച്ചതായി പരാതി. അക്രമം തടയാനത്തെിയ രണ്ട് സി.ഐ.ടി.യു ചുമട്ട് തൊഴിലാളികള്‍ക്കും പരിക്കേറ്റു. സംഭവത്തിന്‍െറ തുടര്‍ച്ചയെന്നോണം പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മറ്റൊരു സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയെ രാത്രി ഏഴിന് ബൈക്കിലത്തെിയ രണ്ടംഗ സംഘം ആയുധമുപയോഗിച്ച് പരിക്കേല്‍പ്പിച്ചു. ശനിയാഴ്ച രാവിലെ 10.30ന് എടപ്പാള്‍ ജങ്ഷനിലെ പാലക്കാട് റോഡില്‍ മത്സ്യവില്‍പന കേന്ദ്രത്തിന് സമീപത്തുവെച്ചാണ് പൊതുപ്രവര്‍ത്തകനായ വട്ടംകുളം കുറ്റിപ്പാല കൊടായിക്കല്‍ ശരവണന്‍ (42), ചുമട്ട് തൊഴിലാളികളായ ശുകപുരം കൊരട്ടിയല്‍ സിദ്ദീഖ് (42), വട്ടംകുളം കവുപ്ര വടക്കത്ത്വളപ്പില്‍ ശേഖരന്‍ (45) എന്നിവര്‍ക്ക് ബ്ളേഡ് മാഫിയ അക്രമത്തില്‍ പരിക്കേറ്റത്. ഇവരെ ശുകപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശുകപുരം സ്വദേശി നിഷില്‍, പൊല്‍പ്പാക്കര സ്വദേശി മണികണ്ഠന്‍ എന്നിവരാണ് തങ്ങളെ ആക്രമിച്ചതെന്നാണ് പരിക്കേറ്റവര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പാലക്കാട് റോഡില്‍നിന്ന് മത്സ്യം വാങ്ങുകയായിരുന്ന ശരവണന്‍െറ ശരീരത്തിലേക്ക് നിഷില്‍ തുപ്പിയത് ചോദ്യം ചെയ്യപ്പെട്ടതോടെയാണ് ശരവണന്‍ ആക്രമിക്കപ്പെട്ടത്. അക്രമം തടയുന്നതിനിടയിലാണ് സിദ്ദീഖിനും ശേഖരനും പരിക്കേറ്റത്. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് നിഷിലിനും മണികണ്ഠനുമെതിരെ നേരത്തേ താന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും ഇതിന്‍െറ പ്രതികാരമായാണ് ആക്രമിച്ചതെന്നും ശരവണന്‍ പറഞ്ഞു. അതേസമയം, തങ്ങളെ ശരവണനും മറ്റുള്ളവരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നാരോപിച്ച് നിഷിലും മണികണ്ഠനും എടപ്പാള്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതിന് തുടര്‍ച്ചയായാണ് രാത്രി ഏഴരക്ക് കോഴിക്കോട് റോഡില്‍ മാധ്യമം ജങ്ഷനില്‍വെച്ച് സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയായ പാലേപ്പാടത്ത് അശോകനെ (47) ബൈക്കിലത്തെിയ സംഘം ആക്രമിച്ചത്. നിഷിലും മണികണ്ഠനുമാണ് തന്നെ ആക്രമിച്ചതെന്ന് അശോകന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അശോകനെയും ശുകപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവിഭാഗത്തിന്‍െറയും പരാതികളില്‍ ചങ്ങരംകുളം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.