ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു

കുറ്റിപ്പുറം: ഫൈബര്‍ കയറ്റിയ കണ്ടെയ്നര്‍ പാലത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇതിനിടെ കടന്ന് വന്ന മുഖ്യമന്ത്രിയുടെ വാഹനവും ഗതാഗത കുരിക്കില്‍പെട്ടു. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് കുറ്റിപ്പുറം പാലത്തില്‍ തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയ്നര്‍ പാലത്തിന്‍െറ മുകളില്‍ തട്ടി കുടുങ്ങിയത്. വാഹനം എതിര്‍ ദിശയില്‍വന്ന ബസില്‍ തട്ടിയതോടെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. കുറ്റിപ്പുറം പൊലീസും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം പരിശ്രമിച്ചാണ് രണ്ട് മണിയോടെ വാഹനം മാറ്റിയത്. ഇതിനിടെയാണ് തിരൂരിലേക്ക് പോകുകായിരുന്ന മുഖ്യമന്ത്രിയുടെ വാഹനം കുരുക്കില്‍പ്പെട്ടത്. കുറ്റിപ്പുറം എസ്.ഐ ജോസ് കുര്യന്‍, എ.എസ്.ഐ മാരായ മോഹന്‍ദാസ്, കാര്‍ത്തികേയന്‍, സീനിയര്‍ സി.പി.ഒ സുനില്‍ എന്നിവര്‍ ഏറെ പ്രയാസപ്പെട്ടാണ് മുഖ്യമന്ത്രിയുടെ വാഹനം കടത്തിവിട്ടത്. അമിത ഭാരം കയറ്റി ഗതാഗതതടസ്സമുണ്ടാക്കിയ ലോറിയും ഡ്രൈവറേയും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.