തിരൂര്‍: കോടതിഭാഷ മലയാളത്തിലാക്കണമെന്നാവശ്യപ്പെട്ട് മലയാള ഐക്യവേദി ഒരുക്കിയ ഒപ്പ് മരം തുഞ്ചന്‍പറമ്പിലത്തെിയ മലയാള പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റി. പുസ്തകോത്സവ വേദിക്ക് മുന്നിലാണ് കാന്‍വാസ് ഒരുക്കി ഒപ്പുകള്‍ സമാഹരിക്കുന്നത്. നേരത്തെ ഈ ആവശ്യമുന്നയിച്ച് കാല്‍ ലക്ഷം പേരുടെ ഒപ്പുകള്‍ ശേഖരിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നതായി ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് പുത്തന്‍പറമ്പില്‍ പറഞ്ഞു. തുഞ്ചന്‍പറമ്പിലത്തെിയ മിക്ക സാഹിത്യകാരന്‍മാരും ഐക്യവേദിയോട് ഐക്യം പ്രകടിപ്പിച്ച് ഒപ്പുമരത്തില്‍ ഒപ്പ് ചാര്‍ത്തി. ബാങ്കിടപാടിനുള്ള അപേക്ഷകള്‍ മലയാളത്തിലാക്കുക, മാവേലി സ്റ്റോറുകളിലെ ബില്‍ മലയാളത്തിലാക്കുക, ഭരണ ഭാഷ പൂര്‍ണമായും മലയാളത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഐക്യവേദി ഉന്നയിക്കുന്നുണ്ട്. സംസ്കൃത സര്‍വകലാശാല വിദ്യാര്‍ഥികളായ കെ.കെ. പുഷ്പജന്‍, സി. ശരത്, പി. ജിഷ്ണു, ടി.പി. വിനയ, വി.കെ. ഐശ്വര്യ എന്നിവരാണ് ഒപ്പുമരത്തിന് നേതൃത്വം നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.