കലക്ടറേറ്റില്‍ പരിശോധന തുടങ്ങി

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലേക്കാവശ്യമായ വോട്ടുയന്ത്രങ്ങള്‍ മലപ്പുറത്തത്തെി. 2200ഓളം കണ്‍ട്രോള്‍ യൂനിറ്റുകളും 3353 ബാലറ്റ് യൂനിറ്റുകളുമാണ് കലക്ടറേറ്റിലത്തെിച്ചത്. ബുധനാഴ്ച വൈകീട്ടോടെ അവസാന യൂനിറ്റുകളും എത്തിച്ചു. ആദ്യ ഘട്ട പരിശോധനക്കായി ഹൈദരാബാദിലെ ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ ഏഴു എന്‍ജിനീയര്‍മാര്‍ മലപ്പുറത്തത്തെിയിട്ടുണ്ട്. ചൊവ്വാഴ്ച ആരംഭിച്ച പരിശോധന ഒരു മാസത്തോളം നീളും. ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ വി. രാമചന്ദ്രന്‍, പി.എന്‍. പുരുഷോത്തമന്‍ എന്നിവരാണ് സുരക്ഷാ പരിശോധനക്ക് നേതൃത്വം നല്‍കുന്നത്. മഹാരാഷ്ട്രയിലെയും ബിഹാറിലെയും തെരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിച്ച വോട്ടുയന്ത്രങ്ങളാണ് മലപ്പുറത്തത്തെിച്ചത്. സുരക്ഷാ പരിശോധന കര്‍ശനമാക്കുന്നതിന്‍െറ ഭാഗമായി മെറ്റല്‍ ഡിറ്റക്ടര്‍ വെച്ചാണ് ഉദ്യോഗസ്ഥരെ അകത്തേക്ക് കയറ്റിവിടുന്നത്. ബാറ്ററികളുടെയും ബട്ടണുകളുടെയും പ്രവര്‍ത്തനങ്ങളും വോട്ട് രേഖപ്പെടുത്തലടക്കമുള്ളവയുമാണ് പരിശോധനയുടെ ഭാഗമായി ഉറപ്പുവരുത്തുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പലയിടത്തും വോട്ടുയന്ത്രങ്ങള്‍ തകരാറിലായത് ഏറെ വിവാദമായിരുന്നു. ഇതോടെ പലയിടത്തും വോട്ടിങ് മുടങ്ങുകയും റീപോളിങ് നടത്തുകയും ചെയ്യേണ്ടിവന്നു. വോട്ടുയന്ത്രങ്ങളിലുണ്ടായ ഈര്‍പ്പമാണ് തകരാറിനിടയാക്കിയതെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍െറ അന്വേഷണ സംഘം പിന്നീട് കണ്ടത്തെുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടുതല്‍ മുന്‍കരുതലോടെയാണ് നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ടുയന്ത്രങ്ങള്‍ സജ്ജമാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.