ലഹരിക്കെതിരെ താലൂക്ക് വികസന സമിതി

പെരിന്തല്‍മണ്ണ: വിദ്യാലയങ്ങളെയും വിദ്യാര്‍ഥികളെയും കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പ്പനക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ താലൂക്ക് വികസനസമിതി യോഗത്തില്‍ തീരുമാനം. ലഹരി വില്‍പ്പനക്കെതിരെ പരിശോധനകള്‍ കര്‍ശനമാക്കാനും സമിതി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ സമുച്ചയത്തിന്‍െറ കവാടം സ്കൂള്‍ സമയത്തൊഴികെ അടച്ചിടും. സിഗ്നല്‍ സംവിധാനം നിര്‍ത്തിവെച്ച ബൈപാസ് ജങ്ഷനില്‍ ദിശാസൂചിക സ്ഥാപിക്കും. കര്‍ഷകരില്‍നിന്ന് നെല്ല് സംഭരണം വൈകുന്നതില്‍ അംഗങ്ങള്‍ പരാതി ഉന്നയിച്ചു. താങ്ങുവില ഉയര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. റോഡിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും അംഗങ്ങള്‍ ഐകകണ്ഠ്യേന ആവശ്യപ്പെട്ടു. ആളില്ലാതിരുന്ന കഴിഞ്ഞ യോഗത്തില്‍നിന്ന് വ്യത്യസ്തമായി ഭൂരിഭാഗം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു. പെരിന്തല്‍മണ്ണ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പെട്ടമണ്ണ റീന അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ വി.ജെ. ജോസഫ്, അസി. തഹസില്‍ദാര്‍ ദേവകി, മന്ത്രി മഞ്ഞളാംകുഴി അലിയുടെ പ്രതിനിധി കുറ്റീരി മാനുപ്പ, നദീറ ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.