യാത്രക്കാര്‍ക്ക് ഭീഷണിയായി നാലുവരിപ്പാത നിര്‍മാണം

കോട്ടക്കല്‍: നാലുവരിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് ദേശീയപാത ചങ്കുവെട്ടിയിലും പരിസരങ്ങളിലും അപകടങ്ങള്‍ പതിവാകുന്നു. സൂചനാ ബോര്‍ഡുകളോ മറ്റു അപായ സൂചനകളോ ഇല്ലാത്തതാണ് അപകട ഭീഷണിയുയര്‍ത്തുന്നത്. ദേശീയപാതയില്‍ ചങ്കുവെട്ടി മുതല്‍ ചിനക്കല്‍ വരെയുള്ള ഭാഗത്താണ് നാലുവരിപ്പാത നിര്‍മാണം പുരോഗമിക്കുന്നത്. കോട്ടക്കല്‍ നഗരസഭ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് പ്രവൃത്തി ആരംഭിച്ചത്. നാലു കിലോ മീറ്റര്‍ ദൂരത്തില്‍ റോഡിന്‍െറ ഒരു ഭാഗം താഴ്ത്തിയാണ് നിര്‍മാണം. ആഴത്തിലുള്ള ഈ ഭാഗത്ത് രാത്രി സമയങ്ങളില്‍ ദീര്‍ഘ ദൂര യാത്രക്കാരാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. അമിത വേഗത്തിലത്തെുന്ന വാഹനങ്ങള്‍ക്ക് വശം കൊടുക്കാന്‍ സ്ഥലമില്ലാത്തതാണ് മിക്ക അപകടങ്ങള്‍ക്കും കാരണം. ദേശീയ പാതയില്‍ നിര്‍മാണ പ്രവൃത്തി നടക്കുമ്പോള്‍ സൂചനാ ബോര്‍ഡുകളും മറ്റും സ്ഥാപിക്കണമെന്നാണ് നിയമം. എന്നാല്‍ പൊതുമരാമത്തും പൊലീസും നിയമങ്ങള്‍ക്കു മുന്നില്‍ കണ്ണടക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. പ്രവൃത്തിക്കായത്തെിച്ച മണ്ണുമാന്തി, ടിപ്പര്‍ ലോറി തുടങ്ങിയവ റോഡരികില്‍ നിര്‍ത്തിയിടുന്നതും ഭീഷണി സൃഷ്ടിക്കുന്നു. ദിനംപ്രതി ആയിരക്കണക്കിന് വാഹങ്ങള്‍ കടന്നു പോകുന്ന ഇവിടെ സുരക്ഷക്കായുള്ള നടപടികള്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.