ജില്ല സ്കൂള്‍ കലോത്സവം: നടത്തിപ്പ് സാമ്പത്തിക ഞെരുക്കത്തില്‍

തിരൂര്‍: ജനുവരി മൂന്നു മുതല്‍ ഏഴ് വരെ തിരൂരില്‍ നടക്കുന്ന ജില്ല സ്കൂള്‍ കലോത്സവ നടത്തിപ്പ് കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍. സംഘാടക സമിതികളുടെയെല്ലാം പ്രവര്‍ത്തനം മന്ദഗതിയിലാണ്. കറന്‍സിയിലുടക്കി മേളയുടെ പ്രചാരണവും നിറംകെട്ട അവസ്ഥയിലാണ്.മേള ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ നഗരത്തിലെവിടെയും ഒരു ബാനര്‍ പോലും ഉയര്‍ന്നിട്ടില്ല. പ്രധാന വേദിയോട് ചേര്‍ന്ന് കവാടം സ്ഥാപിക്കാനുള്ള നടപടിയും ആയിട്ടില്ല. സ്ഥാപനങ്ങളുടെ പരസ്യം ശേഖരിച്ച് കവാടം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പാതിവഴിയിലാണ്. രണ്ടാം സ്ഥാനക്കാര്‍ക്ക് കൂടി ട്രോഫി നല്‍കാന്‍ ഇതുമായി ബന്ധപ്പെട്ട കമ്മിറ്റി ശ്രമിക്കുന്നുണ്ടെങ്കിലും സ്പോണ്‍സര്‍മാരെ ലഭിച്ചിട്ടില്ല. ഭക്ഷണ കമ്മിറ്റി നടത്തിപ്പിന് വിദ്യാഭ്യാസ വകുപ്പ് രണ്ട് ലക്ഷം രൂപയുടെ ചെക്ക് നല്‍കിയിട്ടുണ്ട്. മുഴുവന്‍ തുകയും നല്‍കാനാകില്ളെന്നും ആഴ്ചയില്‍ 24,000 രൂപ വീതമേ അനുവദിക്കാന്‍ സാധിക്കൂവെന്നുമാണ് ചെക്ക് ബാങ്കില്‍ സമര്‍പ്പിച്ചപ്പോള്‍ ലഭിച്ച മറുപടി. ഇതോടെ കമ്മിറ്റി പ്രവര്‍ത്തനം സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. പ്രശ്നം പരിഹരിക്കാന്‍ തിരൂരിലെ വ്യാപാരികളുടെ സഹായം തേടാനൊരുങ്ങുകയാണ് അധികൃതര്‍. കലോത്സവ ദിവസങ്ങളില്‍ പായസം നല്‍കുന്നതിനും സാമ്പത്തിക ഞെരുക്കം വിലങ്ങുതടിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.