റേഷന്‍ മുന്‍ഗണന പട്ടികയിലെ അനര്‍ഹരെ പിടികൂടി

തിരൂര്‍: റേഷന്‍ മുന്‍ഗണന പട്ടികയില്‍ അനര്‍ഹമായി കടന്നുകൂടിയവരെ കണ്ടത്തൊന്‍ മിന്നല്‍ പരിശോധനക്കിറങ്ങിയ താലൂക്ക് സിവില്‍ സപൈ്ളസ് വകുപ്പ് അധികൃതര്‍ പട്ടികയിലുള്‍പ്പെട്ടവരെ കണ്ട് കണ്ണുതള്ളി. എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ മുതല്‍ ഒന്നിലധികം നാലുചക്രവാഹനങ്ങള്‍ സ്വന്തമായുള്ളവര്‍വരെയുണ്ട്. അപേക്ഷ നല്‍കി പട്ടികയില്‍ ഇടം നേടിയതല്ളെന്നായിരുന്നു അനര്‍ഹരുടെ ന്യായീകരണം. എന്നാല്‍, കൃത്യമായി റേഷന്‍ വിഹിതം വാങ്ങിയതായി കണ്ടത്തെി. കുറ്റിപ്പുറം, മാറാക്കര പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലാണ് താലൂക്ക് സപൈ്ള ഓഫിസ് അധികൃതര്‍ രണ്ട് വിഭാഗമായി പരിശോധന നടത്തിയത്. വെള്ളിയാഴ്ച മാത്രം 42 അനര്‍ഹരെ കണ്ടത്തെി. ആഡംബര വീടുള്ളവര്‍, ഏക്കര്‍ കണക്കിന് ഭൂമിയുള്ളവര്‍ തുടങ്ങിയവരും പട്ടികയിലുള്ളതായി കണ്ടത്തെി. പലരും തെറ്റായ സത്യവാങ്മൂലം സമര്‍പ്പിച്ചാണ് ഇടം നേടിയത്. അനര്‍ഹരുടെ പട്ടിക ജില്ല കലക്ടര്‍ക്ക് സമര്‍പ്പിച്ച് തുടര്‍നടപടികളെടുക്കുമെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ താലൂക്ക് സപൈ്ള ഓഫിസര്‍ ഫൈസല്‍ പറവത്ത് അറിയിച്ചു. റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ കെ.ടി. വിനോദ്, കെ.പി. മനോജ്കുമാര്‍, കെ. രാജേഷ്, കെ.സി. സഹദേവന്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.