എ.ടി.എമ്മുകള്‍ ചിലതൊക്കെ തുറന്നു

മലപ്പുറം: കഴിഞ്ഞ ദിവസം ജില്ലയിലത്തെിച്ച 500 രൂപയുടെ അടക്കം നിറച്ച് ജില്ല ആസ്ഥാനത്തും മറ്റു നഗരങ്ങളിലും ഏതാനും എ.ടി.എമ്മുകള്‍ തുറന്നു. എസ്.ബി.ടിയുടെ എ.ടി.എമ്മുകള്‍ മലപ്പുറമടക്കമുള്ള നഗരങ്ങളില്‍ വ്യാഴാഴ്ച വൈകീട്ട് തന്നെ തുറന്നിരുന്നു. ദിവസങ്ങളായി അടഞ്ഞുകിടന്ന എ.ടി.എമ്മുകള്‍ തുറന്നതോടെ അവക്ക് മുന്നില്‍ നീണ്ട വരിയായിരുന്നു ജില്ലയിലെങ്ങും. ബാങ്കില്‍നിന്ന് നേരിട്ട് പണം വാങ്ങാനും തിരക്ക് അനുഭവപ്പെട്ടു. അതേസമയം, പ്രാദേശികമായി സ്ഥാപിച്ച എ.ടി.എം കൗണ്ടറുകള്‍ ഇപ്പോഴും നിശ്ചലമാണ്. ചില്ലറ പോയിട്ട് രണ്ടായിരത്തിന്‍െറ നോട്ടുകള്‍ പോലും ലഭിക്കാത്തതാണ് ഇവിടങ്ങളിലെ അവസ്ഥ. പലരും നഗരങ്ങളിലത്തെി മണിക്കൂറുകള്‍ വരിനിന്ന് പണമെടുത്താണ് ആവശ്യങ്ങള്‍ നിറവേറ്റുന്നത്. കൂലി നല്‍കാനില്ലാത്തതിനാല്‍ വീടുപണിയടക്കം നിര്‍ത്തിവെച്ചിരിക്കുകയാണ് പലരും. ചിലര്‍ ഒന്നിച്ച് പണം നല്‍കാമെന്ന കരാറിലാണ് പ്രവൃത്തി ചെയ്യിപ്പിക്കുന്നത്. ബാങ്കുകളില്‍നിന്ന് നല്‍കിയ പണം തിരിച്ചടയ്ക്കാന്‍ ആരുമത്തെുന്നില്ളെന്ന് പല ബാങ്ക് അധികൃതരും പറഞ്ഞു. പ്രതിസന്ധി രൂക്ഷമാകുമെന്ന മാധ്യമവാര്‍ത്തയെ തുടര്‍ന്ന് ആളുകള്‍ പണം വീട്ടില്‍ തന്നെ സൂക്ഷിക്കുകയാണ്. ആശുപത്രിക്കേസുകളോ മറ്റോ വന്നാല്‍ അക്കൗണ്ടില്‍ പണമുണ്ടായിട്ടും ലഭിക്കാത്ത അവസ്ഥയുണ്ടാകുമെന്നതാണ് ഇവരുടെ ആശങ്ക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.