പരപ്പനങ്ങാടി ടൗണില്‍ തീപിടിത്തം; ദുരന്തമൊഴിവായി

പരപ്പനങ്ങാടി: ടൗണില്‍ അഗ്നിബാധ. അഗ്നിശമനസേനയത്തെി തീയണച്ചതിനാല്‍ വന്‍ദുരന്തമൊഴിവായി. മുനിസിപ്പാലിറ്റിക്ക് മുന്‍വശത്ത് റെയില്‍വേയുടെ സ്ഥലത്ത് ബസ്സ്റ്റോപ്പിന് സമീപത്താണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തത്തെിയ തിരൂര്‍ ഫയര്‍ഫോഴ്സാണ് തീയണച്ചത്. ഏതോ ഒരു വ്യക്തി ചപ്പു ചവറുകള്‍ തീയിട്ട് ഓടുന്നത് ശ്രദ്ധയില്‍പ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ സതീഷ്, മദന മോഹനന്‍, നസീര്‍, സജീഷ് കുമാര്‍ എന്നിവരാണ് തീയണക്കാന്‍ നേതൃത്വം നല്‍കിയത്. അതേസമയം മണിക്കൂറുകള്‍ക്കുശേഷം റെയില്‍വേ ഭൂമിയില്‍ വീണ്ടും തീപിടിത്തമുണ്ടായത് പരിഭ്രാന്തി പടര്‍ത്തി. രണ്ട് മണിക്കൂറിന്‍െറ വ്യത്യാസത്തിലാണ് പരപ്പനങ്ങാടിയില്‍ വ്യാഴാഴ്ച രാത്രി രണ്ടാമതൊരിടത്ത് കൂടി തീപടര്‍ന്നത്. നേരത്തേ തീ പടര്‍ന്ന ടൗണില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ചെറമംഗലത്തിനടുത്തെ റെയില്‍വേ സ്ഥലത്തെ മരത്തിന് ചുറ്റുമാണ് രാത്രി 11ഓടെ തീപിടിത്തമുണ്ടായത്. തിരൂരില്‍നിന്ന് വീണ്ടും ഫയര്‍ യൂനിറ്റത്തെി തീയണച്ചു. ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത കത്തിക്കലാണോ ഇതെന്ന് പൊലീസിന് സംശയമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.