തിരൂരങ്ങാടി: കുണ്ടൂര്‍ തോട് നവീകരണ പദ്ധതി കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) ഏറ്റെടുത്തതായി പി.കെ. അബ്ദുറബ്ബ് എം.എല്‍.എ അറിയിച്ചു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട ശുദ്ധജല, കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ ഒമ്പത് പദ്ധതികളാണ് കിഫ്ബി ഏറ്റെടുത്തിരിക്കുന്നത്. കുണ്ടൂര്‍ തോട് നവീകരണം കിഫ്ബി ഏറ്റെടുത്തതോടെ പദ്ധതി നടപ്പാക്കുന്നതിന് ഇനി ധനകാര്യ വകുപ്പിന്‍െറ അനുമതി വേണ്ടെന്നും പ്രവൃത്തി എത്രയുംപെട്ടെന്ന് തുടങ്ങാനാകുമെന്നും എം.എല്‍.എ പറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ കുണ്ടൂര്‍ തോട് നവീകരണത്തിന് 15 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ഈ തുകക്കുള്ള പ്രവൃത്തിയാണ് ഇപ്പോള്‍ കിഫ്ബി ഏറ്റെടുത്തിരിക്കുന്നത്. പദ്ധതിയുടെ എസ്റ്റിമേറ്റ് റിപ്പോര്‍ട്ടും കിഫ്ബി അംഗീകരിച്ചിട്ടുണ്ട്. 4.90 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന കുണ്ടൂര്‍ തോട് ആഴം കൂട്ടി ഭിത്തികെട്ടി സംരക്ഷിക്കുന്നതിന് തയാറാക്കിയ എസ്റ്റിമേറ്റാണ് കിഫ്ബി അംഗീകരിച്ചിരിക്കുന്നത്. തോട്ടില്‍ ഇപ്പോഴുള്ളതില്‍നിന്ന് ഒരു മീറ്റര്‍ ആഴം കൂട്ടി മൂന്ന് മീറ്റര്‍ ഉയരത്തില്‍ ഇരുവശങ്ങളിലും കരിങ്കല്‍ ഭിത്തികെട്ടി സംരക്ഷിക്കുന്നതാണ് പദ്ധതി. തോട് പൂര്‍ണമായും പാടശേഖരത്തിലൂടെ ആയതിനാല്‍ ഫൗണ്ടേഷന്‍ കരിങ്കല്ല് പാകി അതിന് മുകളില്‍ കോണ്‍ക്രീറ്റ് ബെല്‍റ്റ് നല്‍കും. അടിത്തട്ട് ഒലിച്ച് പോകുന്നത് തടയുന്നതിന് തോടിന് കുറുകെ 100 മീറ്റര്‍ ഇടവിട്ട് ബെഡ് നിരപ്പിന് താഴെ കരിങ്കല്‍ കെട്ടും എസ്റ്റിമേറ്റിലുണ്ട്. കടലുണ്ടിപ്പുഴയിലെ മണ്ണട്ടാംപാറ വിയര്‍ കം ലോക്ക് അടക്കുന്നതിലൂടെ ഉയരുന്ന വെള്ളം കീരനല്ലൂര്‍ പുഴയിലൂടെ കാളം തിരുത്തിപ്പുഴയിലേക്ക് ഒഴുകുകയും ഇത് വെഞ്ചാലി തോട്ടിലൂടെ കുണ്ടൂര്‍ തോട്ടിലേക്ക് വ്യാപിക്കുന്നു. എന്നാല്‍, മണ്ണടഞ്ഞത് കാരണം കുണ്ടൂര്‍ തോടിന്‍െറ അവസാന നാല് കിലോമീറ്ററിലേക്ക് ഇപ്പോള്‍ വെള്ളം എത്തുന്നില്ല. ഇത് പരിഹാരം കാണണമെന്ന കര്‍ഷകരുടെ ആവശ്യമായിരുന്നു. പദ്ധതി കിഫ്ബി ഏറ്റെടുത്തതോടെ കര്‍ഷകരും പ്രദേശവാസികളും വലിയ പ്രതീക്ഷയിലാണ്. പദ്ധതിയുടെ പേപ്പര്‍ ജോലികള്‍ പൂര്‍ത്തിയാക്കി തോടിന്‍െറ നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പി.കെ. അബ്ദുറബ്ബ് എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.