സ്കന്ദപുരാണ യജ്ഞവേദിയില്‍ ഇന്ന് ഗുരുസ്വാമി വന്ദനം

മഞ്ചേരി: കരിക്കാട് സുബ്രഹ്മണ്യ ധര്‍മശാസ്ത ക്ഷേത്രത്തില്‍ നടക്കുന്ന സ്കന്ദപുരാണ യജ്ഞത്തില്‍ ‘മണ്ഡലകാലവും വ്രതാനുഷ്ടാനവും’ എന്ന വിഷയത്തില്‍ നാരായണശര്‍മ പ്രഭാഷണം നടത്തി. സ്കന്ദപുരാണയജ്ഞം ആചാര്യന്‍ ടി.ആര്‍. രാമനാഥന്‍, അയ്യപ്പസത്രം ആചാര്യന്‍ കേശവദാസ് മേനോന്‍ തിരുവൈരാണിക്കുളം എന്നിവരാണ് യജ്ഞങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അഞ്ചുദിനം പിന്നിടുന്ന യജ്ഞം ശനിയാഴ്ച സമാപിക്കും. പൂജാവേദിയില്‍ ഭഗവതിസേവക്കുവേണ്ടി കാട്ടകാമ്പാല്‍ മണികണ്ഠക്കുറുപ്പും കരിക്കാട് ഹരീഷന്‍ കുറുപ്പും കളമെഴുതി. രാത്രി എട്ടിന് സജ്ജനങ്ങളെ ആദരിക്കലും ഭജനയും നടന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് സാംസ്കാരിക സത്രവേദിയില്‍ ഗുരുസ്വാമി വന്ദനം നടക്കും. നടനും എം.പിയുമായ സുരേഷ്ഗോപി, ശബരിമല തന്ത്രി കണ്ഠര് മോഹനര്, പഴനിമല തന്ത്രി ശിവാഗമ കല്‍പതരു ശെല്‍വന്‍ ഗുരുക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കഴിഞ്ഞദിവസം നടന്ന കോവൈ ഗോപാലകൃഷ്ണന്‍െറ നൃത്തോത്സവം പുതിയ അനുഭവമായി. വേദജപം, ഗീതാപാരായണം എന്നിവക്ക് അടുകളേടം കേശവന്‍ നമ്പൂതിരി, അയേടം കേശവന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി. സാംസ്കാരിക സത്രവേദിയില്‍ കരിക്കാട് കലാസമിതിയുടെ കലാസന്ധ്യ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.