ഉയരങ്ങള്‍ കീഴടക്കാന്‍ അഹമ്മദ് ആശിഖ് ഇനി സാന്‍ഫ്രാന്‍സിസ്കോയിലേക്ക്

പെരിന്തല്‍മണ്ണ: ഉയരങ്ങള്‍ കീഴടക്കാന്‍ കരിങ്കല്ലത്താണി കൂട്ടപ്പിലാക്കല്‍ അഹമ്മദ് ആശിഖ് ഉടന്‍ സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പറക്കും. ദുബൈയില്‍ കഴിഞ്ഞമാസം നടന്ന ഇന്‍റര്‍നാഷനല്‍ ഏവിയേഷന്‍ മാനേജ്മെന്‍റ് കോണ്‍ഫറന്‍സില്‍ പ്രബന്ധം അവതരിപ്പിച്ച് ശ്രദ്ധ നേടിയ ആശിഖിനെ അമേരിക്കയിലെ കര്‍ന്നകി മെലന്‍ യൂനിവേഴ്സിറ്റിയിലേക്ക് ഇന്‍േറണ്‍ഷിപ്പിന്‍െറ ഭാഗമായി ക്ഷണിച്ച് കഴിഞ്ഞു. എമിറേറ്റ്സ് പ്രതിനിധിയായാണ് ആശിഖ് സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പോകുന്നത്. പൊന്ന്യാകുര്‍ശ്ശി ഐ.എസ്.എസ് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥിയായ ആശിഖ് ആസ്ട്രേലിയയിലെ റോയല്‍ മെല്‍ബണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പി.ജി വിദ്യാര്‍ഥിയായിരിക്കെയാണ് ദുബൈയില്‍ നടന്ന ഇന്‍റര്‍നാഷനല്‍ ഏവിയേഷന്‍ മാനേജ്മെന്‍റ് കോണ്‍ഫറന്‍സില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണം ലഭിക്കുന്നത്. കരിങ്കല്ലത്താണി കൂട്ടപ്പിലാക്കല്‍ അഷ്റഫ്-മുംതാസ് ബീഗം ദമ്പതികളുടെ മകനാണ് ഈ യുവ എയറോനോട്ടിക്കല്‍ എന്‍ജിനീയര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.