മലപ്പുറം: ജില്ലയില്‍ സ്കൂള്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുന്നത് തുടര്‍ക്കഥയായിട്ടും പരിഹാര ശ്രമങ്ങള്‍ക്ക് മടിച്ച് വിദ്യാഭ്യാസ വകുപ്പ്. ഈ അധ്യയനവര്‍ഷം ജില്ലയിലെ നാലാമത്തെ സ്കൂള്‍ കെട്ടിടമാണ് തകര്‍ന്ന് വീഴുന്നത്. അദ്ഭുതകരമായാണ് എല്ലാ അപകടങ്ങളില്‍നിന്നും വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത്. ഇത്രയേറെ അപകടങ്ങള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ നടന്നിട്ടും സുരക്ഷയില്ലാത്ത കെട്ടിടങ്ങളുടെ കണക്ക് ശേഖരിക്കാന്‍ പോലും ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ശ്രമിച്ചില്ല. ഇതുസംബന്ധിച്ച വിവരാവകാശ ചോദ്യത്തിന് കണക്ക് ശേഖരിച്ചിട്ടില്ളെന്ന മറുപടിയാണ് മലപ്പുറം വിദ്യാഭ്യാസ ഉപഡയറ്കടര്‍ ഓഫിസും വിദ്യാഭ്യാസ ജില്ല ഓഫിസുകളും ഭൂരിഭാഗം ഉപജില്ല വിദ്യാഭ്യാസ ഓഫിസുകളും നല്‍കിയത്. പുതിയ അധ്യയനവര്‍ഷം തുടങ്ങിയ ഉടന്‍ ജൂണ്‍ 12ന് മങ്കട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം തകര്‍ന്ന് വീണിരുന്നു. അടുത്തദിവസംതന്നെ മങ്കട ജി.എല്‍.പി സ്കൂള്‍ കെട്ടിടത്തോട് ചേര്‍ന്ന മതില്‍ ഇടിഞ്ഞ് വീണു. നവംബര്‍ പത്തിന് വളാഞ്ചേരി വെങ്ങാട് മജിലിസ് എല്‍.പി സ്കൂളിന്‍െറ കോണ്‍ക്രീറ്റ് പാളി തകര്‍ന്ന് വീണ് ആറ് കുട്ടികള്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വേങ്ങര ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണതാണ് ഒടുവിലത്തെ സംഭവം. മങ്കട സ്കൂള്‍ അപകടത്തിന്‍െറ പശ്ചാത്തലത്തില്‍ ഫിറ്റ്നസില്ലാത്ത കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ വിവരം എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരില്‍നിന്ന് ഡി.പി.ഐ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ വിവരശേഖരണം അപകടം സംഭവിച്ച മലപ്പുറം ജില്ലയില്‍ പോലും കൃത്യമായി നടന്നില്ല. ഇതുതെളിയിക്കുന്ന വിവരാവകാശ രേഖകള്‍ ആസ്പദിച്ച് ‘മാധ്യമം’ നേരത്തേ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. സുരക്ഷയില്ലാത്ത കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ സ്കൂളുകളുടെ അവസ്ഥ വിവരിച്ച് ‘അപകടമണി മുഴങ്ങുന്ന സ്കൂള്‍ മുറ്റങ്ങള്‍’ തലക്കെട്ടില്‍ വാര്‍ത്ത പരമ്പരയും പ്രസിദ്ധീകരിച്ചു. ഇതേതുടര്‍ന്ന് ജില്ല വികസന സമിതി സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, നാളിതുവരെ വിദ്യാഭ്യാസ വകുപ്പോ സ്കൂളുകളുടെ ചുമതലയുള്ള തദ്ദേശ സ്ഥാപനങ്ങളോ ഈ വിഷയത്തില്‍ ഒരു തീരുമാനവും കൈകൊണ്ടിട്ടില്ല. സംസ്ഥാനത്ത് അഞ്ഞൂറിലധികം സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് ഫിറ്റ്നസില്ലാത്ത കെട്ടിടങ്ങളിലാണെന്ന് വിവരാവകാശ രേഖകളില്‍നിന്ന് വ്യക്തമായിരുന്നു. സുരക്ഷയില്ലാത്ത കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ കണക്കുപോലും പൊതുവിദ്യാഭ്യാസ വകുപ്പിനില്ല. കോട്ടയം, കാസര്‍കോട്, വയനാട്, തൃശൂര്‍, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ ഉപഡയറ്കടര്‍ ഓഫിസുകള്‍ മാത്രമാണ് ജില്ലതലത്തിലെങ്കിലും ഇതിന്‍െറ കണക്ക് സൂക്ഷിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.