‘മാധ്യമം’ വാര്‍ത്ത തുണയായി അനുവിന്‍െറ തുടര്‍പഠനത്തിന് സാഹചര്യമൊരുങ്ങുന്നു

നിലമ്പൂര്‍: ‘മാധ്യമം’ വാര്‍ത്ത തുണയായതോടെ വഴിക്കടവ് വള്ളിക്കാടിലെ പടിഞ്ഞാറെക്കര ബാബുവിന്‍െറ മകള്‍ അനുവിന്‍െറ നഴ്സിങ് പഠനത്തിന് സാഹചര്യമൊരുങ്ങി. ബംഗളൂരുവിലെ കോളജുമായി ബന്ധപ്പെട്ട് തുടര്‍പഠനം സാധ്യമാക്കാനുള്ള ഇടപെടല്‍ നടത്തുമെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ അറിയിച്ചു. നാട്ടുകാര്‍ ‘അനു വിദ്യാഭ്യാസ സഹായസമിതി’ക്ക് രൂപം നല്‍കി. വാര്‍ഡംഗം ബാബു പെരിഞ്ചേരി ചെയര്‍മാനും സി.എസ്. സുരേഷ്കുമാര്‍ കണ്‍വീനറും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഇ.എ. സുകു, വൈസ് പ്രസിഡന്‍റ് പി.ടി. സാവിത്രി, മുന്‍ അംഗം സിനി സുനില്‍, ടി. മനോജ്കുമാര്‍ എന്നിവര്‍ രക്ഷാധികാരികളുമായാണ് കമ്മിറ്റി. മണിമൂളി എസ്.ബി.ഐ ശാഖയില്‍ ചൊവ്വാഴ്ച അക്കൗണ്ട് തുടങ്ങും. വിവിധ ഭാഗങ്ങളില്‍നിന്ന് സഹായവാഗ്ദാനം ലഭിച്ചിട്ടുണ്ട്. എടക്കര ചേറൂര്‍ ട്രാവല്‍സ് ഉടമ അബ്ദുറഹ്മാന്‍ അനുവിന്‍െറ വീട്ടിലത്തെി സഹായധനം കൈമാറി. നാല് വര്‍ഷത്തെ ബി.എസ്സി നഴ്സിങ് പഠനത്തിന് 3.20 ലക്ഷം രൂപയാണ് കോളജില്‍ കെട്ടിവെക്കേണ്ടത്. ഇതില്‍ 47,000 രൂപയാണ് ആദ്യഗഡുവായി അടച്ചത്. വര്‍ഷം 75,000 രൂപയാണ് അടക്കേണ്ടത്. ഇനിയും 2,73,000 രൂപ അടക്കണം. വായ്പക്ക് പിതാവ് ബാങ്കുകളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.