മലപ്പുറം: അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഗുരുനാഥന് കളിമൈതാനത്ത് ശിഷ്യരുടെ പ്രണാമം. ഡിസംബര്‍ ഒന്നിന് വാഹനാപകടത്തില്‍ മരിച്ച സെവന്‍സ് ഫുട്ബാള്‍ അസോ. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രജിത് കുമാറിന് എടരിക്കോട് വൈ.എസ്.സി ക്ളബ് മൈതാനത്താണ് ശിഷ്യര്‍ പ്രണാമം അര്‍പിച്ചത്. വൈ.എസ്.സി ടീം കൈയില്‍ കറുത്ത ബാന്‍ഡും നെഞ്ചില്‍ കറുത്തതുണിയും അണിഞ്ഞാണ് ബുധനാഴ്ച ഗ്രൗണ്ടിലിറങ്ങിയത്. ജില്ല ‘സി’ ഡിവിഷന്‍ ഫുട്ബാള്‍ മത്സരത്തിനിറങ്ങുമ്പോള്‍ പ്രിയ കോച്ചിന്‍െറ അസാന്നിധ്യം ഓരോ കളിക്കാരനിലും പ്രതിഫലിച്ചു. ഒന്നര പതിറ്റാണ്ടുമുമ്പ് ജില്ല സെപ്റ്റ് ഫുട്ബാള്‍ ടീമിന്‍െറ റീജനല്‍ കോച്ചായി സ്ഥാനമേറ്റെടുത്തതുമുതല്‍ വൈ.എസ്.സിയുടെ പരിശീലകനായിരുന്നു പ്രജിത് കുമാര്‍. കുട്ടികള്‍ ഒരുമിച്ച് സി ഡിവിഷന്‍ ഫുട്ബാളില്‍ ബുധനാഴ്ച പന്തുതട്ടാനിറങ്ങുന്നത് സ്വപ്നം കണ്ട് മുന്നൊരുക്കം നടത്തുന്നതിനിടെയായിരുന്നു അപ്രതീക്ഷിത മരണം. മത്സരം മുന്നില്‍കണ്ട് വിവിധ അക്കാദമികളിലും വിദ്യാലയങ്ങളിലുമായിരുന്ന കുട്ടികളെ ജില്ല ഫുട്ബാള്‍ അക്കാദമിയില്‍ രജിസ്റ്റര്‍ ചെയ്യിക്കുകയും വിദ്യാലയങ്ങളില്‍ വിളിച്ച് അവധി ആവശ്യപ്പെടുകയും ചെയ്തിരുന്നു. മത്സരത്തിനായുള്ള മറ്റു മുന്നൊരുക്കങ്ങളും നടത്തി കാത്തിരിക്കുന്നതിനിടെയാണ് വിധിയുടെ റെഡ്കാര്‍ഡില്‍ പ്രജിത് കുമാറിന് ജീവന്‍ നഷ്ടപ്പെട്ടത്. ഗുരുവിന് പ്രണാമം അര്‍പ്പിച്ച് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഇറങ്ങിയ വൈ.എസ്.സി എടരിക്കോട്, ബി.ബി.സി മലപ്പുറത്തെ സമനിലയില്‍ തളച്ചു. പ്രജിത് കുമാറിന് പകരം സുരേഷ് ബാബു കോച്ചായി ഗ്രൗണ്ടിലത്തെി. കോഴിക്കോടുനിന്നും 25 വര്‍ഷം മുമ്പ് അധ്യാപകനായി എടരിക്കോട്ടത്തെിയ പ്രജിത് കുമാര്‍ പിന്നീട് ഈ നാട്ടുകാരനായി മാറുകയായിരുന്നു. ജില്ല, പഞ്ചായത്തുതല കലാ കായിക മത്സരങ്ങളുടെ അമരക്കാരനായ പ്രജിതിന് നിരവധി ശിഷ്യഗണങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.